Swindle Rs 20-crore | ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് പൂജാരിമാര്‍ 20 കോടി രൂപയുടെ സംഭാവന സ്വീകരിച്ചതായി പരാതി; കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവില്‍ പോയെന്ന് പൊലീസ്

 


ബംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂര്‍ അമ്പലത്തിലെ ഒരു സംഘം പൂജാരിമാര്‍ ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് ഭക്തരില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയെന്ന് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇവര്‍ ഒളിവില്‍ പോയതായി പൊലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.


Swindle Rs 20-crore | ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് പൂജാരിമാര്‍ 20 കോടി രൂപയുടെ സംഭാവന സ്വീകരിച്ചതായി പരാതി; കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവില്‍ പോയെന്ന് പൊലീസ്

വടക്കന്‍ കര്‍ണാടകയിലെ അഫ്സല്‍പൂര്‍ താലൂകില്‍ ഗംഗാപൂര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ദര്‍ശിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ധാരാളം ഭക്തരെത്തുന്നുണ്ട്. ശ്രീ ദത്താത്രേയ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ദത്താത്രേയ ദേവാലയം, ഗണഗാപൂര്‍ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാര്‍ വ്യാജമായി ഉണ്ടാക്കിയതെന്നും ഇത്തരത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 20 കോടിയോളം രൂപ ഫീസായും സംഭാവനയായും സ്വീകരിച്ചിരുന്നുവെന്നും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്ക് അകൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ പൂജകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും 10,000 മുതല്‍ 50,000 രൂപ വരെ ഭക്തരില്‍ നിന്നും ഫീസ് ഈടാക്കുകയും ചെയ്തു.

സംസ്ഥാനത്തെ മുഴുറൈ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. കലബുറഗി ഡെപ്യൂടി കമിഷണര്‍ യശ്വന്ത് ഗുരുകര്‍ ആണ് ക്ഷേത്ര വികസന സമിതിയുടെ ചെയര്‍മാന്‍. ഗുരുകറുടെ അധ്യക്ഷതയില്‍ അടുത്തിടെ നടന്ന ഓഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ എക്സിക്യൂടിവ് ഓഫിസര്‍ നാംദേവ് റാതോഡിന് നിര്‍ദേശം നല്‍കി. കേസെടുക്കുന്നത് വരെ ക്ഷേത്ര പൂജാരിമാര്‍ ടൗണില്‍ ഉണ്ടായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു.

അടുത്തിടെ നടത്തിയ സൈബര്‍ ഫോറന്‍സിക് ഓഡിറ്റിന്റെ പ്രാഥമിക റിപോര്‍ടുകള്‍ പ്രകാരം ഏകദേശം 2,000 ഭക്തര്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി പണം അടച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വ്യക്തിപരമായി പൂജാരിമാര്‍ ഭക്തരെ പരിപാലിക്കുമെന്നും അവരെ ബന്ധപ്പെടാനുള്ള നമ്പര്‍ രസീതില്‍ നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ ക്ഷേത്രത്തിലെ വഴിപാട് പെട്ടികളില്‍ നിന്നും പൂജാരിമാര്‍ പണം തട്ടിയതായും പൊലീസ് സംശയിക്കുന്നു. 'സംഭവം പുറത്തുവന്നതിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭാവനപ്പെട്ടികളിലെ പണം എണ്ണിയ ദിവസം, സിസിടിവി കാമറകള്‍ തിരിച്ചുവയ്ക്കുകയോ മറയ്ക്കുകയോ ചെയ്തതായി കണ്ടെത്തി. കലബുറഗി ഡെപ്യൂടി കമിഷണര്‍ യശ്വന്ത് ഗുരുകര്‍ കുറ്റാരോപിതരായ വൈദികരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്'.

ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www(dot)devalganagapur(dot)com നീക്കം ചെയ്തു. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

Keywords: Karnataka priests create fake websites in temple's name, swindle Rs 20-crore donations, Bangalore, News, Religion, Temple, Cheating, Complaint, Website, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia