അമ്മ ക്രിസ്തുമതം സ്വീകരിച്ചെന്ന് എം എല്‍ എ; സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 21.09.2021) സംസ്ഥാനത്ത് അടുത്തുതന്നെ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇക്കാര്യത്തെ കുറിച്ച് സര്‍കാര്‍ പഠിച്ചുവരികയാണെന്നും നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അമ്മ ക്രിസ്തുമതം സ്വീകരിച്ചെന്ന് എം എല്‍ എ; സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്ന എം എല്‍ എ ഗൂലിഹടി ശേഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്തുമതം സ്വീകരിച്ചതായും എം എല്‍ എ ശേഖര്‍ വെളിപ്പെടുത്തിയിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹൊസദുര്‍ഗ മണ്ഡലത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച ശേഖര്‍ ഹിന്ദുമത വിശ്വാസികളായ 20,000 ത്തോളം പേര്‍ ഇതിനോടകം തന്നെ മതപരിവര്‍ത്തനം നടത്തിയെന്നും അറിയിച്ചു. ഇതില്‍ തന്റെ അമ്മയും ഉള്‍പെടും. അമ്മയോട് അവര്‍ കുങ്കുമം ധരിക്കരുതെന്ന് നിര്‍ദേശിച്ചു. അമ്മയുടെ മൊബൈല്‍ റിങ് ടോണ്‍ പോലും ഇപ്പോള്‍ ക്രിസ്ത്യന്‍ ഭക്തി ഗാനമാണ്. വീട്ടിലിപ്പോള്‍ പൂജകളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആത്മഹത്യ ചെയ്തുകളയുമെന്നാണ് അമ്മയുടെ മറുപടിയെന്നും എം എല്‍ എ പറഞ്ഞു.

മുന്‍ സ്പീകെര്‍ കെ ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും കര്‍ണാടകയില്‍ മതപരിവര്‍ത്തനം വര്‍ധിച്ചു വരുന്നതിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് പഠിക്കണമെന്ന് സ്പീകെര്‍ വിശ്വേശ്വര്‍ ഹെഡ്ഗെ സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Keywords:  'Karnataka planning to bring anti-conversion Bill'; MLA claims Christian missionaries got his mother converted, Bangalore, Karnataka, Religion, Allegation, Study, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia