Theyyam | ആചാരത്തിന്റെ ഭാഗമായി കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്ന് വീണു
Feb 23, 2023, 15:03 IST
കണ്ണൂര്‍: (www.kvartha.com) കരിക്കിടാന്‍ കയറിയ ബപ്പിരിയന്‍ തെയ്യം തെങ്ങില്‍നിന്ന് വീണു. അഴീക്കോട്ട് മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന് ക്ഷേത്രത്തിലാണ് സംഭവം. തെയ്യം തെങ്ങില്‍ കയറി കരിക്ക് പറിച്ചിടുന്നതാണ് ഇവിടുത്തെ അമ്പലത്തിലെ പ്രധാന ആചാരം. കളിയാട്ടത്തിനിടെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള തെയ്യം കെട്ടിയാടുന്നതിനിടെയാണ് തെങ്ങില്‍നിന്ന് വീണത്.
തെയ്യക്കോലം കെട്ടിയാടിയ പറശ്ശിനി സ്വദേശി അശ്വന്ത് പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. തെങ്ങില്‍ കയറി കരിക്കിട്ടശേഷം തിരിച്ചു ഇറങ്ങുമ്പോഴായിരുന്നു അപകടം. ഏറെ ഉയരമുള്ള തെങ്ങിലാണ് തെയ്യം കരിക്കിടാനായി കയറിയത്. തെങ്ങില്‍നിന്ന് പകുതിയോളം ഇറങ്ങിയപ്പോഴാണ് പിടിവിട്ട് താഴേക്ക് വീണത്. എന്നാല്‍ വീഴ്ചയില്‍ പരുക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.
അഴീക്കോട് അഞ്ചുവര്‍ഷം മുമ്പും തെങ്ങില്‍നിന്ന് വീണ് തെയ്യം കലാകാരന് സാരമായി പരുക്കേറ്റിരുന്നു.
Keywords: News,Kerala,State,Local-News,Religion,Kannur,Festival, Kannur: Theyyam falls from coconut tree
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.