കണ്ണവം ഉറൂസിന് വെള്ളിയാഴ്ച കൊടിയേറും: ആയിരം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടത്തും


ADVERTISEMENT
● സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തും.
● സമാപന സമ്മേളനം ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും.
● റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര വിശിഷ്ടാതിഥിയായിരിക്കും.
● അഞ്ച് ദിവസവും വിവിധ മതപരിപാടികൾ അരങ്ങേറും.
● ഉറൂസിന്റെ ഭാഗമായി അന്നദാനവും സംഘടിപ്പിക്കും.
കൂത്തുപറമ്പ്: (KVARTHA) കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് ഈ മാസം 19, 20, 21, 22, 23 തീയതികളിലായി നടക്കും.
സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തുന്നതോടെയാണ് ഉറൂസിന് തുടക്കമാവുകയെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മഖാം ഉറൂസിൽ നാത്ത് ശരീഫ് ആൻഡ് ഖവാലി, സ്വലാത്ത് വാർഷികം, മതവിജ്ഞാന സദസ്സ്, മിശ്കാത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ കലാവിരുന്ന്, ശാദുലി റാത്തിബ്, സാംസ്കാരിക സമ്മേളനം, അനുമോദന ചടങ്ങ്, 1000 പേർ അണിനിരക്കുന്ന ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങിയവ നടക്കും.
23-ന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് അസ്സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര വിശിഷ്ടാതിഥിയാകും. അന്നേദിവസം അന്നദാനവും നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സി കെ യൂസഫ് ഹാജി, എ.ടി അലി ഹാജി, എസ്.എം.കെ അഷറഫ്, അഷറഫ് ഹാജി കൂടൽ എന്നിവർ പങ്കെടുത്തു.
ഈ വിശേഷ ദിവസത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടൂ. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.
Article Summary: Kannavam Uroos begins Wednesday with procession and programs.
#KannavamUroos #Kannur #Kerala #ReligiousFestival #Uroos #Kannavam