സമസ്തയിലേക്ക് വർഗീയതയും അപരമതവിദ്വേഷവും ഒരിക്കലും പടരില്ലെന്ന് ജിഫ്രി തങ്ങൾ

 
Jifri Muthukkoya Thangal addressing a gathering in Kannur.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആശയങ്ങളെ വിമർശിക്കുന്നവരോട് ആശയപരമായ പോരാട്ടം മാത്രമാകും ഉണ്ടാവുക.
● പരിശുദ്ധ ദീനിനെ സംരക്ഷിക്കാൻ പണ്ഡിതർ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത.
● ശതാബ്ദി സന്ദേശയാത്രയുടെ ഭാഗമായി കണ്ണൂരിൽ വൻ സ്വീകരണമാണ് ലഭിച്ചത്.
● സമസ്തയുടെ അടിസ്ഥാനം സഹിഷ്ണുതയാണെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.
● അസ്‌ലം തങ്ങൾ അൽ മശ്ഹൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ: (KVARTHA) സമസ്തയിലേക്ക് വർഗീയതയും അപരമതവിദ്വേഷവും ലോകാവസാനം വരെ ചേർക്കപ്പെടുന്ന ഒരവസ്ഥയുമുണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 

ജിഫ്രി തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ദീനിൽ പരിവർത്തനം നടത്താനുള്ള ശ്രമമുണ്ടായപ്പോൾ അന്നത്തെ പണ്ഡിതർ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

Aster mims 04/11/2022

‘സമസ്ത അടിസ്ഥാനമുള്ള സംഘടനയാണ്. ആരോടും വിദ്വേഷമില്ല, എതിർപ്പുമില്ല. സമസ്തയുടെ ആശയത്തിന് പ്രാധാന്യമുണ്ട്. സമസ്തയുടെ ആശയത്തെ വിമർശിക്കുന്നവരോട് ആശയപരമായ എതിർപ്പുണ്ടാകും. 

എന്നാൽ വ്യക്തികളോട് സമസ്ത എതിർപ്പ് പ്രകടിപ്പിക്കേണ്ട ആവശ്യമില്ല’ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അസ്‌ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷനായ ചടങ്ങിൽ എ കെ അബ്ദുൽ ബാഖി സ്വാഗതം പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ.

Article Summary: Jifri Muthukkoya Thangal emphasizes that Samastha stands against communalism and religious hatred during the centenary message rally in Kannur.

#Samastha #JifriThangal #Kannur #ReligiousHarmony #KeralaNews #SamasthaCentenary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia