Analysis | ഇസ്ലാം ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ആദർശം, വഖഫ് എന്നീ രണ്ട് ശക്തമായ തൂണുകളാൽ; കുറിപ്പ് ശ്രദ്ധേയമായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധേയമായി.
● ഇസ്ലാം ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ആദർശം, വഖഫ് എന്നീ രണ്ട് ശക്തമായ തൂണുകളാലാണെന്ന് സാലു മഞ്ചേരിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
● വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ വെക്കുമ്പോൾ, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വരുന്നുണ്ട്.
● കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ലക്ഷ്യം വർഗീയത ആളിക്കത്തിച്ച് കേരളത്തിൽ അധികാരം പിടിക്കുകയാണെന്ന് ആരോപണങ്ങൾ ഉയരുന്നു.
● മുസ്ലിം സമുദായത്തിൻ്റെ പരമോന്നത സ്ഥാപനമായ വഖഫ് ബോർഡിൽ ഇതര മതസ്ഥരെക്കൂടി ഉൾപ്പെടുത്തി നിയമ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സോണി കല്ലറയ്ക്കൽ
(KVARTHA) വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ കാണാനിടയായ ഒരു കുറിപ്പ് ശ്രദ്ധേയമായി. ഇസ്ലാം ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ആദർശം, വഖഫ് എന്നീ രണ്ട് ശക്തമായ തൂണുകളാലാണെന്ന് സാലു മഞ്ചേരിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ വെക്കുമ്പോൾ, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വരുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ലക്ഷ്യം വർഗീയത ആളിക്കത്തിച്ച് കേരളത്തിൽ അധികാരം പിടിക്കുകയാണെന്ന് ആരോപണങ്ങൾ ഉയരുന്നു. മുസ്ലിം സമുദായത്തിൻ്റെ പരമോന്നത സ്ഥാപനമായ വഖഫ് ബോർഡിൽ ഇതര മതസ്ഥരെക്കൂടി ഉൾപ്പെടുത്തി നിയമ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മുനമ്പത്ത് ഒരാളെയും അന്യായമായി കുടിയൊഴിപ്പിക്കാൻ കൂട്ടുനിൽക്കില്ലെന്ന് മുസ്ലിം സമുദായ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കെ.സി.ബി.സി പോലുള്ള സംഘടനകളെ മുസ്ലിം ലീഗ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നിട്ടും അനാവശ്യ വിവാദങ്ങളുമായി ചിലർ മുന്നോട്ട് പോകുന്നത് എന്തിനെന്ന് വ്യക്തമല്ല. കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ലഹള സൃഷ്ടിച്ച് ചോര കുടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ആരോപണമുണ്ട്.
സാലു മഞ്ചേരിയുടെ വൈറൽ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ താഴെ നൽകുന്നു:
ഇസ്ലാം ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ആദർശം, വഖഫ് എന്നീ രണ്ട് ശക്തമായ തൂണുകളാലാണ്.
ഒരു സംഘടിത മതം എന്ന നിലയിൽ ഇതിലേതെങ്കിലും ഒന്ന് ഒഴിവാക്കിയാൽ ഇസ്ലാമിൻ്റെ അതിജീവനം ബുദ്ധിമുട്ടാകും.
13 വർഷക്കാലം അക്രമവും അനീതിയും സഹിച്ച് ആദർശം എന്ന ഒറ്റത്തൂണിലാണ് മക്കയിൽ ഇസ്ലാമിക പ്രബോധനം നടത്തിയത്.
മക്കയിൽ നിന്ന് പലായനം ചെയ്ത നബി മദീനയിൽ എത്തിയ ഉടൻ ചെയ്തത് ഇസ്ലാമിൻ്റെ നിലനിൽപ്പിന് ആധാരമായ രണ്ടാമത്തെ തൂണായ വഖഫ് സ്ഥാപിക്കുകയാണ്.
ഇസ്ലാമിലെ വഖഫ് സ്വത്തുക്കൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്.
സംഘപരിവാർ ഇസ്ലാമിൻ്റെ വഖഫ് എന്ന രണ്ടാമത്തെ തൂണിലാണ് വെട്ടാൻ നിൽക്കുന്നത്.
മുസ്ലിങ്ങളുടെ മത സ്ഥാപനങ്ങളുടെയും ഇസ്ലാം മതത്തിൻ്റെ സ്ഥാവരജംഗമ വസ്തുക്കളുടെയും നിയന്ത്രണത്തിലും ഭരണാധികാരത്തിലും അന്യമതസ്ഥരെ ഉൾപ്പെടുത്തി നിയമം നിർമ്മിക്കാൻ അവർ തയ്യാറെടുക്കുന്നത് അവരുടെ ലക്ഷ്യം നേടുന്നതിനുള്ള മാർഗമായാണ്.
ഇതേ ലക്ഷ്യം തന്നെയാണ് കേരള കത്തോലിക്ക പുരോഹിതരുടെ കൂട്ടായ്മയും പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു ആദർശത്തിനെതിരെ സാമ്പത്തിക ഉപരോധവും നിയന്ത്രണങ്ങളും പിടിച്ചെടുക്കലും ഏർപ്പെടുത്തിയാൽ ആ ആദർശത്തിൻ്റെ വളർച്ചയും പ്രചാരണവും തകരും.
വഖഫ് ബില്ലിൽ സംഘപരിവാറിനെ പിന്തുണച്ച് കത്തോലിക്ക സഭ മുന്നോട്ട് വന്നത് ഇസ്ലാമിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കാണേണ്ടതുണ്ട്.
മത ആദർശങ്ങളുടെ നേരെ എതിർഭാഗത്ത് നിലയുറപ്പിക്കുകയും ഒരു മത സ്ഥാപനം തകർന്നാൽ അത്രയും നല്ലതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മാർക്സിസം വഖഫ് ബില്ലിൽ പാർലമെൻ്റ് ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നതിൽ അതിശയപ്പെടാനില്ല.
ഈ ബില്ല് മുസ്ലിങ്ങളുടെ ലിബറൽ ജീവിതത്തെ ബാധിക്കുന്നതായിരുന്നെങ്കിൽ മാർക്സിസ്റ്റ് എംപിമാർ പാർട്ടി സമ്മേളനം മാറ്റിവെച്ചും പങ്കെടുക്കുമായിരുന്നു.
ഇതെല്ലാം മനസ്സിലാക്കി കണ്ണു തുറന്ന് ജീവിച്ചിട്ടില്ലെങ്കിൽ ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികൾക്ക് മദീനയിൽ നിന്ന് മക്കയിലേക്കും മക്കയിൽ നിന്ന് ജാഹിലിയത്തിലേക്കും മടങ്ങേണ്ടി വരും.
ക്രിസ്ത്യൻ സമുദായം ആരെയാണ് ഭയപ്പെടുന്നത് എന്നും എന്തിനാണ് വഖഫ് ബില്ലിനെ അനുകൂലിച്ച് രംഗത്ത് വരുന്നതെന്നും അവർ സ്വയം ആത്മപരിശോധന നടത്തണമെന്ന് കുറിപ്പിൽ പറയുന്നു. വർഗീയതയും കുത്തിത്തിരിപ്പും പാരവെയ്പ്പും കൈമുതലാക്കിയ ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും സ്വയം പണിവെക്കുകയാണ് അവർ. മണിപ്പൂർ ഒന്ന് ആത്മാർത്ഥമായി വിശകലനം ചെയ്താൽ ക്രിസ്ത്യാനികൾക്ക് വഖഫ് നിയമഭേദഗതി ബില്ലിനെ ഒരിക്കലും പിന്തുണയ്ക്കുവാനോ അംഗീകരിക്കുവാനോ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു.
സാലു മഞ്ചേരിയുടെ ഫെയ്സ് ബുക് പോസ്റ്റിൻ്റെ പൂർണരൂപം
ഇസ്ലാം ഭൂമിയിൽ സ്ഥാപിക്കപെട്ടിരിക്കുന്നത് ആദർശം വഖഫ് എന്നീ രണ്ട് ശക്തമായ തൂണുകളാൽ ആണ് !
ഒരു സംഘടിത മതം എന്ന നിലയിൽ ഇതിലേതെങ്കിലും ഒന്ന് ഒഴിവാക്കികൊണ്ട് ഇസ്ലാമിന്റെ അതിജീവനം ദുഷ്ക്കരമാവും !
മുഹമ്മദ് നബി ﷺ
13 വർഷക്കാലം അക്രമവും അനീതിയും ഉപരോധവും എല്ലാം സഹിച്ച്
ആദർശം എന്ന ഒറ്റത്തൂണിലാണ് മക്കയിൽ ഇസ്ലാമിക പ്രബോധനം നടത്തിയത് , എന്നിട്ടും നബിക്ക് രക്ഷയില്ലാതെ മക്കയിൽ നിന്നും പാലായനം ചെയ്യേണ്ടി വന്നു .
ക്ളേശം സഹിച്ച് അതി ദുർഘടമായ പാതകൾ താണ്ടി മക്കയുടെ അതിർത്തി താണ്ടി മദീനയിൽ എത്തിയ 'ഉടനെ മുഹമ്മദ് നബി ചെയ്തത്' ഇസ്ലാമിന്റെ നിലനിൽപിന് ആധാരമായ രണ്ടാമത്തെ തൂണായ വഖഫ് സംസ്ഥാപനമാണ് ! അതാണ് മസ്ജിദ് ഖുബാ !
അവിടെ നിന്നു തുടങ്ങിയതാണ് ഇസ്ലാമിലെ വഖഫ് സ്വത്തുക്കൾ ,ആ സംവിധാനത്തിന് ഹിജ്റയോളം തന്നെ പഴക്കവുമുണ്ട് ,അതാണ് ഇന്നീ മുസ്ലീം ലോകത്ത് കാണുന്ന വഖഫ് സ്ഥാപനങ്ങളുടെ എല്ലാത്തിന്റേയും നിദാനം !
ഇസ്ലാമിന്റെ വഖഫ് എന്ന രണ്ടാമത്തെ തൂണിലാണ് സംഘപരിവാർ മഴുവുമായി വെട്ടാൻ നിൽക്കുന്നത്
ഒരു തൂണുമായി മുഹമ്മദ് നബിക്ക് വരെ രക്ഷയില്ലാതെ ആദർശം നിലനിർത്താന്‍ പാലായനം ചെയ്യേണ്ടി വന്നുവെങ്കിൽ നമ്മുടേയും നമ്മുടെ അടുത്ത തലമുറകളുടേയും ആദർശ ജീവിതത്തിന്റെ അവസ്ഥ എന്താവും ?
അതുകൊണ്ട് ഇസ്ലാം മതത്തെ തന്നെ ഇന്ത്യയിൽ തകർക്കുക എന്ന സംഘപരിവാർ പ്രഖ്യാപിത ലക്ഷ്യം അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്ന സന്ദർഭത്തിന്‍
മുസ്ലീങ്ങളുടെ മത സ്ഥാപനങ്ങളുടേയും ഇസ്ലാം മതത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളുടേയും നിയന്ത്രണത്തിലും ഭരണാധികാരത്തിലും അന്യമതസ്ഥരെ ഉൾപെടുത്തികൊണ്ട് നിയമം നിർമ്മിക്കാൻ അവർ തയ്യാറെടുക്കുന്നത് അവരുടെ ലക്ഷ്യം നേടുന്നതിനുള്ള മാർഗമായാണ് !
അതേ ലക്ഷ്യം തന്നെയാണ് ഇപ്പോ കേരള കത്തോലിക്ക പുരോഹിതരുടെ കൂട്ടായ്മയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത് !
മതമാകട്ടെ രാഷ്ട്രീയമാകട്ടെ ഏതൊരു ആദർശത്തിന്റേയും വളർച്ചക്കും സ്ഥായിയായ നിലനിൽപ്പിനും സ്വത്തുക്കളുടെ വളർച്ചയും നിലനിൽപ്പും അത്യന്താപേക്ഷിതമാണ്.
അത്കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ പാർടിയായ മാർക്സിസ്റ്റ് പാർടി കേരളത്തിലെ വലിയ സമ്പത്ത് കൈവശം വെക്കുന്ന പാർടിയായും കോൺഗ്രസിനെ മറികടന്നു ഇന്ത്യയിലെ ഏറ്റവും വലിയ പാർടിയായി മാറിയ ബീജേപി ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള പാർട്ടിയായി മാറിയതും ,വെറും രണ്ടായിരം വർഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മതമായി മാറിയ ക്രിസ്ത്യന്‍സ് സഭകൾ ലോകത്തെ സാമ്പത്തികശേഷികൂടിയ മത സഭകളായതും ചരിത്രം!

ഒരു ആദർശത്തിനെതിരെ സാമ്പത്തികമായി ഉപരോധവും നിയന്ത്രണങ്ങളും പിടിച്ചെടുക്കലും ഏർപെടുത്തുക എന്ന് പറഞ്ഞാൽ ആ ആദർശത്തിന്റെ വളർച്ചയും പ്രചാരണവും ആദർശജീവിതവും തകർക്കുക എന്ന് തന്നെയാണ് . അങ്ങനെ ഇസ്ലാമിനെ ഇന്ത്യയില് തകർക്കുക എന്ന് തന്നെയാണ് ഹിന്ദുത്വ തീവ്രവാദികളുടെ വഖഫ് ഭേതഗതി നിയമം കൊണ്ടുള്ള ലക്ഷ്യവും .
അത് കൊണ്ട് തന്നെ വഖഫ് ബില്ലിൽ സംഘപരിവാറിനെ പിന്തുണച്ച് കത്തോലിക്ക സഭ മുന്നോട്ട് വന്നത് അവരുടേയും ഇസ്ലാമിനെതിരെയുള്ള യുദ്ധപ്രഖ്യാപനം ആയിട്ട് തന്നെ കാണേണ്ടതുണ്ട്!
മതആദർശങ്ങളുടെ നേരെ എതിർഭാഗത്ത് നില ഉറപ്പിക്കുകയും ഒരു മത സ്ഥാപനം തകർന്നാൽ അത്രയും നല്ലത് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മാർക്സിസവും വഖഫ് ബിലിലിൽ പാർലമെന്റ് ചർച്ചയിൽ പങ്കെടുക്കാത വിട്ട് നിൽക്കുന്നതിൽ അതിശയപെടാനില്ല!

ഒരു പക്ഷേ ഈ ബില്ല് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ലിബറൽ ജീവിതത്തെ ബാധിക്കുന്നതായിരുന്നെങ്കിൽ പാർടി സമ്മേളനം മാറ്റിവെച്ചും മാർക്സിസ്റ്റ് എംപിമാർ പങ്കെടുക്കുമായിരുന്നു .
പക്ഷേ ഈ ബില്ല് മുസ്ലീകളുടെ
മാനുഷിക ജീവിതത്തെ ബാധിക്കുന്നതല്ലാ എന്നും ഇത് 'ഇസ്ലാം മതത്തിന്റെ 'അടിസ്ഥാനത്തിന്‍മേൽ അടിക്കാനുള്ള ഹിന്ദുത്വരുടെ ശ്രമമാണ് (ഒരു മതം തകർന്നാൽ അത്രയും നല്ലത്) എന്നും മനസിലാക്കി കൊണ്ടാണ് പാർലമെന്റിൽ നിന്നും പിൻമാറാനുള്ള മാർക്സിസ്റ്റുകളുടെ തീരുമാനം എന്ന് മനസിലാക്കേണ്ടി വരും !
ഇതെല്ലാം മനസ്സിലാക്കി കണ്ണു തുറന്ന് ജീവിച്ചിട്ടില്ലെങ്കിൽ മദീനയിൽ നിന്ന് മക്കയിലേക്കും മക്കയിൽ നിന്ന് ജാഹിലിയത്തിലേക്കും ഇന്ത്യയിലെ ഇസ്ലാമത വിശ്വാസികൾക്ക് മടങ്ങേണ്ടി വരും !
A social media post by Salu Manjeri stating that Islam is founded on two strong pillars, ideology and Waqf, has gained attention amidst the ongoing debates surrounding the Waqf Amendment Bill. The post analyzes the bill in the context of Islamic history and criticizes the alleged motives behind it and the stance of certain other religious and political groups.
#WaqfBill #Islam #SaluManjeri #SocialMedia #MuslimIssues #Kerala
