അന്താരാഷ്ട്ര വാദ്യമഹോത്സവത്തിന് പുറച്ചേരിയിൽ തിരിതെളിയും; ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് 22-ാം വാര്‍ഷികാഘോഷം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച രാവിലെ 10.30-ന് എം വിജിൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും
● പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും
● ഉത്തരമലബാറിലെ വാദ്യകലകളെക്കുറിച്ച് സെമിനാറും സാംസ്കാരിക സമ്മേളനവും നടക്കും
● ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും
● എസ് ബാബുരാജൻ, ബാബു പണിക്കർ, രചന നാരായണൻകുട്ടി എന്നിവർ അതിഥികളായെത്തും
● വാർഷികത്തോടനുബന്ധിച്ച് ചികിത്സാസഹായ നിധിയും സ്കോളർഷിപ്പുകളും വിതരണം ചെയ്യും
കണ്ണൂർ: (KVARTHA) ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷവും അന്താരാഷ്ട്ര വാദ്യമഹോത്സവവും ശനിയാഴ്ച (2026 മേയ് 9) കണ്ണൂർ പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും. രാവിലെ 10.30-ന് എം വിജിൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
രാവിലെ 11.30-ന് 'ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് പെര്‍ഫെക്ഷന്‍ ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍ നോര്‍ത്ത് മലബാര്‍' എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിക്കും. ഡോക്ടർ എന്‍ പി വിജയകൃഷ്ണന്‍ വിഷയം അവതരിപ്പിക്കുന്ന സെമിനാറിൽ ക്ഷേത്രകല അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് മോഡറേറ്ററായിരിക്കും.
വൈകുന്നേരം 4.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കേന്ദ്രസാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് ബാബുരാജന്‍ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ പ്രസിഡന്റ് ബാബു പണിക്കര്‍, നടി രചന നാരായണന്‍കുട്ടി, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനാഥ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സമാദരം, അവാര്‍ഡ് സമര്‍പ്പണം, ചികിത്സാസഹായ നിധി, സ്‌കോളര്‍ഷിപ്പ് വിതരണം, എന്‍ഡോമെൻ്റ് വിതരണം എന്നിവയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ മട്ടന്നൂർ ശങ്കരന്‍കുട്ടി മാരാര്‍, ചെറുതാഴം കുഞ്ഞിരാമ മാരാര്‍, ഡോക്ടർ കേശവന്‍ വൈദിരിമന, രവീന്ദ്രന്‍ പുതിയേടത്ത്, ഗിരീഷ് പൂക്കോത്ത് എന്നിവര്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
പരിപാടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: The Delhi Panchavadya Trust's 22nd anniversary and International Percussion Festival will be held tomorrow at Puracheri, Kannur, featuring various cultural programs and awards.
#KannurNews #PercussionFestival #DelhiPanchavadyaTrust #MattannurSankarankuttyMarar #CulturalEvent #KeralaNews #InternationalPercussionFestival #Puracheri
