Ramadan | പുണ്യറമദാൻ സമാഗതമായി; കേരളത്തിൽ ഞായറാഴ്ച വ്രതാരംഭം

 
Ramadan fasting begins on Sunday in Kerala

Image Credit: Canva

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇസ്ലാമിക വിശ്വാസപ്രകാരം റമദാൻ മാസം പുണ്യങ്ങളുടെ പൂക്കാലമാണ്
● പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നു.
● ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിച്ചു.

 

കോഴിക്കോട്: (KVARTHA) മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി ശുഐബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

Aster mims 04/11/2022

ഇസ്ലാമിക വിശ്വാസപ്രകാരം റമദാൻ മാസം പുണ്യങ്ങളുടെ പൂക്കാലമാണ്. ഈ മാസത്തിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചത്. റമദാൻ മാസത്തിലെ ഓരോ ദിവസവും വിശ്വാസികൾക്ക് പുണ്യകർമങ്ങൾ ചെയ്യാനുള്ള അവസരമാണ്. ദേഹേച്ഛകളെ നിയന്ത്രിച്ച്, ആത്മസംസ്‌കരണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള അവസരമാണ് റമദാൻ വിശ്വാസികൾക്ക് നൽകുന്നത്.

പുണ്യ ദിനങ്ങൾ ആത്മീയ ചൈതന്യത്താൽ ധന്യമാക്കാൻ മുസ്ലിംകൾ നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും, ആരാധനകൾ കൊണ്ട് ധന്യമാക്കിയും, ദാന ധർമങ്ങളിൽ മുഴുകിയും ഈ വിശുദ്ധ മാസത്തിന്റെ പുണ്യം നുകരും. റമദാൻ മാസത്തിൽ വിശ്വാസികൾ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നു. 

ഈ മാസത്തിൽ കൂടുതൽ ഖുർആൻ പാരായണം ചെയ്യുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും പതിവാണ്. സൗദി അറേബ്യ, യു എ ഇ, ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിച്ചു.

ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

As the crescent moon was sighted, Ramadan fasting will begin on Sunday in Kerala, as announced by various Qazis.

#Ramadan, #KeralaRamadan, #Fasting, #HolyMonth, #IslamicMonth, #CrescentMoon

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia