വിദ്വേഷ പ്രസംഗത്തിന് മുസ്ലീം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോടതിയിൽ

 


ന്യൂഡെല്‍ഹി: (www.kvartha.com 23.01.2022) ഹരിദ്വാറിലെയും ഡെല്‍ഹിയിലെയും മതസമ്മേളനങ്ങളില്‍ ഹിന്ദുത്വ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തുടനീളം ജനരോഷം ഉയരുന്നതിനിടെ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ മുസ്ലീം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുസേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത സുപ്രീംകോടതിയില്‍ നല്‍കിയ അപീലില്‍ ആവശ്യപ്പെട്ടു. ഹിന്ദുത്വ നേതാക്കള്‍ക്കെതിരായ കേസുകളെ എതിര്‍ത്ത് രണ്ട് ഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോടതിയില്‍ എതിര്‍ അപീലുകളും നല്‍കി. കേസില്‍ തങ്ങളെ കക്ഷിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
                        
വിദ്വേഷ പ്രസംഗത്തിന് മുസ്ലീം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോടതിയിൽ

ധര്‍മ സന്‍സദിലെ മതനേതാക്കളുടെ പ്രസ്താവനകള്‍ അഹിന്ദുക്കളുടെ ഹിന്ദു സംസ്‌കാരത്തിനെതിരെയുള്ള ആക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു, അവയെ 'വിദ്വേഷ പ്രസംഗം' എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് അപീലില്‍ പറയുന്നു. ഹിന്ദുക്കളുടെ ആത്മീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു, ഹര്‍ജിക്കാരന്‍ മുസ്ലീം സമുദായത്തില്‍ പെട്ടയാളാണ്, ഹിന്ദു ധര്‍മ സന്‍സദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ എതിരെ എതിര്‍പ്പ് ഉന്നയിക്കാന്‍ പാടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയെയും വാരിസ് പത്താനെപ്പോലുള്ള മറ്റ് മുസ്ലീം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുസേന അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചതിനെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും പരിശോധിക്കണമെന്ന് മറ്റൊരു സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് വാദിച്ചു. അവരുടെ അപീലില്‍, ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ എന്നാരോപിച്ച് 25 പ്രസംഗങ്ങളും ഹാജരാക്കിയിട്ടുണ്ട്.

ഹരിദ്വാറിലെയും ഡെല്‍ഹിയിലെയും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയും പട്ന ഹൈകോടതിയിലെ മുന്‍ ജഡ്ജി അഞ്ജന പ്രകാശും അപീല്‍ നല്‍കിയിരുന്നു. വിഷയത്തില്‍ സ്വീകരിച്ച നടപടിയുടെ റിപോര്‍ട് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിനും ഉത്തരാഖണ്ഡ് സര്‍കാരിനും ഡെല്‍ഹി പൊലീസിനും ജനുവരി 12 ന് നോടീസ് അയച്ചിരുന്നു.

തൊട്ടുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ്, വിദ്വേഷ പ്രസംഗം നടത്തിയ ഷിയാ വിഭാഗത്തിൽ നിന്ന് മതപരിവർത്തനം നടത്തിയെന്ന് പറയുന്ന യതി നരസിംഹാനന്ദിനെയും ജിതേന്ദ്ര നാരായണ്‍ ത്യാഗിയെയും അറസ്റ്റ് ചെയ്തു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


Keywords:  National, News, Top-Headlines, Controversy, Religion, Supreme Court, Muslim, New Delhi, Case, Judge, Police, Arrest, Custody, Hindutva groups, Muslim leaders, Hindutva groups move Supreme Court to arrest Muslim leaders for hate speech.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia