Haj Pilgrimage | ഹജ്ജ് തീര്‍ഥാടനം: ഒരുക്കങ്ങള്‍ക്കായി വകുപ്പ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു, കണ്ണൂരില്‍ പ്രതീക്ഷിക്കുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ തീര്‍ഥാടകരെ
Mar 10, 2023, 22:46 IST
കണ്ണൂര്‍: (www.kvartha.com) ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എംബാര്‍കേഷന്‍ പോയിന്റായ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ക്കായി വകുപ്പ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വിമാനത്താവളത്തില്‍ കെ കെ ശൈലജ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റാവുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ തീര്‍ഥാടകരെയാണ് കണ്ണൂരില്‍ പ്രതീക്ഷിക്കുന്നത്. വൊളന്റിയര്‍മാരും ഉദ്യോഗസ്ഥരുള്‍പ്പെടെ അയ്യായിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.
എ ടി സി ക്കടുത്ത് പുതുതായി നിര്‍മിക്കുന്ന കാര്‍ഗോ ടെര്‍മിനലില്‍ ഹജ്ജ് കാംപ് ഒരുക്കുമെന്ന് അറിയിച്ചു. നിര്‍ധിഷ്ട കാംപ് സൈറ്റ് ഹജ്ജ് കമിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഹരിത ചട്ടപ്രകാരമായിരിക്കും കാംപ് നടത്തിപ്പ്.
തീര്‍ഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം. വൊളന്റിയര്‍, വൈദ്യസഹായം, ഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ടെലഫോണ്‍ കണക്ഷനുകള്‍, പാചക വാതക സൗകര്യം, കെ എസ് ആര്‍ ടി സി സര്‍വീസ്, റെയില്‍വെ സ്വീകരണ സംവിധാനം തുടങ്ങിയവ ഉറപ്പ് വരുത്തണമെന്ന് കെ കെ ശൈലജ എം എല്‍ എ നിര്‍ദേശിച്ചു.
വിമാനത്താവളത്തിനുള്ളിലെ മുഴുവന്‍ സൗകര്യങ്ങളും കാര്യക്ഷമമായി ഉറപ്പ് വരുത്തുമെന്ന് കിയാല്‍ എം ഡി സി ദിനേശ് കുമാര്‍ അറിയിച്ചു. ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കാര്യങ്ങള്‍ വിശദീകരിച്ചു. വിമാനത്താവളത്തിലേക്കുള്ള മുഖ്യ റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ വി മിനി, ഹജ്ജ് കമിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്‌സിന്‍ എം എല്‍ എ, അഡ്വ.മൊയ്തീന്‍ കുട്ടി, കെ മുഹമ്മദ് കാസിം കോയ, പി പി മുഹമ്മദ് റാഫി, ഡോ ഐ പി അബ്ദുല്‍ സലാം, പി ടി അക്ബര്‍, എ ഡി എം കെ കെ ദിവാകരന്‍, ഹജ്ജ് അസി.സെക്രടറി മുഹമ്മദലി, എക്‌സിക്യുടീവ് ഓഫീസര്‍ പി എം അബ്ദുല്‍ ഹമീദ്, ഓഫീഷ്യല്‍ പി കെ അസൈയ്ന്‍, മറ്റ് സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Haj Pilgrimage: Nodal Officers have been appointed at departmental level for preparations, Kannur, News, Hajj, Muslim pilgrimage, Meeting, Kannur Airport, Kerala, Religion.
സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ തീര്‍ഥാടകരെയാണ് കണ്ണൂരില്‍ പ്രതീക്ഷിക്കുന്നത്. വൊളന്റിയര്‍മാരും ഉദ്യോഗസ്ഥരുള്‍പ്പെടെ അയ്യായിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.
എ ടി സി ക്കടുത്ത് പുതുതായി നിര്‍മിക്കുന്ന കാര്‍ഗോ ടെര്‍മിനലില്‍ ഹജ്ജ് കാംപ് ഒരുക്കുമെന്ന് അറിയിച്ചു. നിര്‍ധിഷ്ട കാംപ് സൈറ്റ് ഹജ്ജ് കമിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഹരിത ചട്ടപ്രകാരമായിരിക്കും കാംപ് നടത്തിപ്പ്.
തീര്‍ഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം. വൊളന്റിയര്‍, വൈദ്യസഹായം, ഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ടെലഫോണ്‍ കണക്ഷനുകള്‍, പാചക വാതക സൗകര്യം, കെ എസ് ആര്‍ ടി സി സര്‍വീസ്, റെയില്‍വെ സ്വീകരണ സംവിധാനം തുടങ്ങിയവ ഉറപ്പ് വരുത്തണമെന്ന് കെ കെ ശൈലജ എം എല്‍ എ നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ വി മിനി, ഹജ്ജ് കമിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്‌സിന്‍ എം എല്‍ എ, അഡ്വ.മൊയ്തീന്‍ കുട്ടി, കെ മുഹമ്മദ് കാസിം കോയ, പി പി മുഹമ്മദ് റാഫി, ഡോ ഐ പി അബ്ദുല്‍ സലാം, പി ടി അക്ബര്‍, എ ഡി എം കെ കെ ദിവാകരന്‍, ഹജ്ജ് അസി.സെക്രടറി മുഹമ്മദലി, എക്‌സിക്യുടീവ് ഓഫീസര്‍ പി എം അബ്ദുല്‍ ഹമീദ്, ഓഫീഷ്യല്‍ പി കെ അസൈയ്ന്‍, മറ്റ് സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Haj Pilgrimage: Nodal Officers have been appointed at departmental level for preparations, Kannur, News, Hajj, Muslim pilgrimage, Meeting, Kannur Airport, Kerala, Religion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.