ഗുരുവായൂര്‍ വലിയ കേശവന് ഏക്കത്തിലും ഒന്നാമന്, ഒരു ദിവസത്തേക്ക് 2,26,001 രൂപ
Jan 26, 2018, 10:14 IST
ഗുരുവായൂര്‍:(www.kvartha.com 26.01.2018) ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് വലിയ കേശവന് ഏക്ക തുകയിലും തലയെടുപ്പ്. ഗജരത്നം പത്മനാഭന്റെ റെക്കോര്‍ഡ് ഏക്കം വലിയ കേശവന് തിരുത്തി കുറിച്ചു. ഒരുദിവസത്തെ എഴുന്നള്ളിപ്പിന് 2,26,001 രൂപക്കാണ് വലിയകേശവന് റെക്കോഡിട്ടത്. തൃശൂര്‍ മറ്റത്തൂര്‍ ചെമ്പുച്ചിറ മഹാദേവ ക്ഷേത്രം ഭാരാഹികളാണ് ഏക്കംകൊണ്ടത്.
ഫെബ്രുവരി 25ന് പൂരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എഴുന്നെള്ളിപ്പിന് കൊമ്പന് വലിയകേശവന് കോലമേറ്റും. ഈ ദിവസത്തിലെ എഴുന്നള്ളിപ്പിന് വലിയ കേശവനെ സ്വന്തമാക്കാന്‍ മറ്റു ക്ഷേത്ര കമ്മിറ്റിക്കാരും ലേലത്തില്‍ പങ്കെടുത്തിരുന്നു. രണ്ടുലക്ഷം പിന്നിട്ടതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ 50,000രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. ഇതിന് മുന്‍പ് 2,11,111 രൂപയാണ് വലിയകേശവന് ലഭിച്ചിട്ടുള്ള ഉയര്‍ന്ന ഏക്കം.
ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് ഒരുനേരത്തെ എഴുന്നള്ളിപ്പിന് ലഭിച്ചിട്ടുള്ള 2,22,227രൂപയാണ് ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് ഏക്കതുക. 2016ല്‍ പാലക്കാട് ഒലവക്കോട് ചന്ദനക്കാവ് വേലകമ്മിറ്റിയാണ് പത്മനാഭനെ അന്ന് ഉയര്‍ന്ന തുകക്ക് സ്വന്തമാക്കിയത്. വ്യാഴാഴ്ച ആനക്കോട്ടയില്‍ നടന്ന ലേല നടപടികള്‍ക്ക് ഡെപ്യൂട്ടി അഡ്മനിസ്ട്രേറ്റര്‍ സി.ശങ്കര്‍ നേതൃത്വം നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Guruvayoor, Kerala, Elephant, Religion, Temple committee, Guruvayoor valiya kesavan, Guruvayoor Valiya Kesavan rate 2.26 lakhs
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.