SWISS-TOWER 24/07/2023

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് വിവാഹവേദിയിലേക്ക് ട്രാക്ടറില്‍ സഞ്ചരിച്ച് വരന്‍

 


ADVERTISEMENT

ഹരിയാന: (www.kvartha.com 05.12.2020) കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് വിവാഹവേദിയിലേക്ക് ട്രാക്ടറില്‍ സഞ്ചരിച്ച് വരന്‍. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ സുമിത് ആണ് വിവാഹദിനത്തില്‍ ആഡംബര വാഹനം ഒഴിവാക്കി വേദിയിലെത്താന്‍ ട്രാക്ടര്‍ തിരഞ്ഞെടുത്തത്.

ഇപ്പോള്‍ പട്ടണത്തിലാണ് താമസമെങ്കിലും ഗ്രാമത്തില്‍നിന്നു വന്നവരാണ് തങ്ങളെന്നും കാര്‍ഷിക മേഖലയിലാണ് വേരുകളുള്ളതെന്നും അതുകൊണ്ടാണ് ഇത്തരമൊരു മാര്‍ഗത്തിലൂടെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുന്നതെന്നും സുമിത് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് വിവാഹവേദിയിലേക്ക് ട്രാക്ടറില്‍ സഞ്ചരിച്ച് വരന്‍

വളരെ ലളിതമായുള്ള വിവാഹമായിരുന്നു സുമിതിന്റേത്. ഇതിലൂടെ പണം മിച്ചം പിടിച്ച് കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനം. വിവാഹശേഷം ഭാര്യയുമൊത്ത് ഡെല്‍ഹിയില്‍ പോയി കര്‍ഷക സമരത്തിന് പിന്തുണ അറിയിക്കുമെന്നും ഇയാള്‍ വ്യക്തമാക്കി.

Keywords:  Groom in Karnal leaves his luxury car behind and rides a tractor to his wedding venue, News, Local News, Marriage, Religion, Farmers, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia