Event | ഗ്രാൻഡ് മസ്ജിദിൽ നബി കീർത്തന സംഗമം: വിശ്വാസികളുടെ പ്രവാഹം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: (KVARTHA) നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന അൽ മൗലിദുൽ അക്ബർ നബി കീർത്തന സംഗമം പ്രവാചക സ്നേഹികളുടെ ഏറ്റവും വലിയ ഒത്തുചേരലായി. റബീഉൽ അവ്വൽ മാസത്തിലെ ആദ്യ തിങ്കളാഴ്ച, അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ (സ്വ) ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസിന്റെ നേതൃത്വത്തിൽ പ്രതിവർഷം നടത്തുന്ന ഈ വലിയ സംഗമത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഒരു മതക്കാരനെയും ആക്രമിക്കുന്നതോ പരുക്കേല്‍പ്പിക്കുന്നതോ ഇസ്ലാമിക രീതിയല്ലെന്നും യാതൊരു ബലാല്‍കാരവുമില്ലാതെയാണ് പ്രവാചക അനുയായികള്‍ എക്കാലത്തും പ്രബോധനം നടത്തിയതെന്നും അതാണ് പ്രവാചക മാതൃകയെന്നും അദ്ദേഹം പറഞ്ഞു. കേരളീയ മുസ്ലിംകള്‍ മതകീയ സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നും സ്വഹാബികളില്‍ നിന്ന് നേരിട്ട് പകര്‍ന്നെടുത്ത പാരമ്പര്യമാണ് അതിന്റെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടുള്ള വിവിധ ബറക്കത്തെടുക്കലും വിവിധ മൗലിദുകളുടെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും ആലാപനവും സംഗമത്തില്‍ നടന്നു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍കസ് ഡയറക്ടര്‍ സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, അഡ്വ. ടി സിദ്ദീഖ് സംസാരിച്ചു.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ, സയ്യിദ് തുറാബ് അസ്സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വല്ല്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.
#ProphetKeerthana #IslamicGathering #KozhikodeEvent #MawlidCelebration #KeralaMuslims #Markaz
