Commemoration | താജുൽ ഉലമ ഉള്ളാള്‍ തങ്ങളുടെ 11-ാമത് ഉറൂസും സനദ് ദാന സമ്മേളനവും ഒക്ടോബർ 4 ന്

 
Grand Inauguration of Tajul Ulama's 11th Urs Mubarak
Grand Inauguration of Tajul Ulama's 11th Urs Mubarak

Photo: Arranged

● കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്നു.
● മതപരവും സാംസ്കാരികവുമായ നിരവധി പരിപാടികൾ.

എട്ടിക്കുളം: (KVARTHA) താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽബുഖാരി ഉള്ളാള്‍ തങ്ങളുടെ 11-ാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനത്തിനും ഒക്ടോബർ 4 ന് എട്ടിക്കുളത്ത് തുടക്കമാകും. സമസ്ത പണ്ഡിത സഭയുടെ പ്രസിഡന്റ് മുന്നൂറിലേറെ മഹല്ലുകളുടെ ഖാസി തുടങ്ങിയ നിലകളില്‍ ഏഴു പതിറ്റാണ്ട് കാലം സമുദായത്തിന് ആർജ്ജവ നേതൃത്വം നൽകിയ താജുൽ ഉലമയുടെ ഉറൂസ് മുബാറക് മൂന്ന് ദിവസങ്ങളിലായി നടക്കും.

താജുൽ ഉലമ നഗരിയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. കേരള, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിശ്വാസി സമൂഹത്തെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരിപാടിക്ക് തുടക്കം കുറിച്ച് വിവിധ മഖ്ബറകളില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് ഇബ്‌റഹീം മശ്ഹൂദ് അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി പാപ്പിനിശ്ശേരി, സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചി തങ്ങള്‍ വളപട്ടണം, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ഹൈദറൂസ് തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. 2 മണിക്ക് കര്‍ണാടകയില്‍ നിന്നുള്ള സന്തല്‍ വരവിന് സ്വീകരണം ഒരുക്കും. 4 മണിക്ക് നടക്കുന്ന താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. 4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും.

5 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ് ഫസൽ പൂക്കോയ തങ്ങള്‍ കരുവൻതുരുത്തിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ യൂസുഫ് ഹാജി പെരുമ്പയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെപി അബൂബക്കർ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. കർണാടക സ്പീക്കർ യു ടി ഖാദർ മുഖ്യാതിഥിയായിരിക്കും.

06.45-ന് ആരംഭിക്കുന്ന ഖസീദത്തുല്‍ ബുര്‍ദ മജ്‌ലിസിന് അബ്ദുസ്സമദ് അമാനി പട്ടുവം, സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍, സയ്യിദ് അസ്ഹര്‍ തങ്ങള്‍ കാസര്‍കോട് നേതൃത്വം നല്‍കും. 8 മണിക്ക് നടക്കുന്ന നൂറേ മദീന പ്രഭാഷണ വേദി എം കെ മുഹമ്മദ് ദാരിമി വഴിക്കടവിന്റെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ആമിര്‍ തങ്ങള്‍ അസ്സഖാഫ് പ്രാര്‍ത്ഥന നിര്‍വഹിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഊമി കൊല്ലം പ്രഭാഷണം നടത്തും. 

ഒക്ടോബര്‍ അഞ്ചിന് രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന മന്‍ഖൂസ് മൗലിദിന് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂദ് അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. സയ്യിദ് സൈഫുല്ല തങ്ങള്‍ അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും. എട്ട് മണിക്ക് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് സയ്യിദ് മീര്‍ ബാഖിര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം നേതൃത്വം നല്‍കും. അനസ് അമാനി അല്‍ കാമിലി പുഷ്പഗിരി പ്രഭാഷണം നടത്തും. 10 മണിക്ക് ശാദുലി റാത്തീബ് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രസംഗിക്കും. 11 മണിക്ക് പാരന്‍സ് ഗ്രാന്റ് അസ്സംബ്ലി സയ്യിദ് മുഹ്‌ളാര്‍ മുസ്അബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മുസ്തഫ ഹാജി പാലക്കോടിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങ്ള്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ അഹ്‌സനി വിഷയാവതരണം നടത്തും. രണ്ട് മണിക്ക് ജലാലിയ്യ റാത്തീബ് ആരംഭിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉടുംബുന്തല പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍ നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സയ്യിദ് യു കെ മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ടി ഐ മദുസൂദനന്‍ എം എല്‍ എ, വിജിന്‍ എം എല്‍ എ, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ശാഫി സഅദി ബാംഗ്ലൂര്‍ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. കെ ടി അബ്ദുല്ല, അഡ്വ. പി വി അബ്ദുറഷീദ്, ഇഖ്ബാല്‍ പോപുലര്‍, സിദ്ദീഖ് സഖാഫി നേമം, റഫീഖ് അണിയാരം, ഡോ. അബ്ദുറഷീദ് സൈനി, ജയരാജ്, അസീസ് പി എന്നിവര്‍ പ്രസംഗിക്കും. ഏഴ് മണിക്ക് തിദ്കാറെ ജീലാനി പ്രഭാഷണ വേദി സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ മഷ്ഹൂറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് സ്വാലിഹ് ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹകീം തളിപ്പറമ്പ് ഉദ്ഘാനടം ചെയ്യും. ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലുവ, ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, അബ്ദുല്‍ വാസിഹ് ബാഖവി കുറ്റിപ്പുറം, ഹൈദറോസ് ഹാജി എറണാകുളം പ്രസംഗിക്കും. 

ഒക്ടോബര്‍ ആറിന് രാവിലെ 6.30-ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടക്കും. സയ്യിദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കും. 10 മണിക്ക് മദനി സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങല്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് തങ്ങള്‍ മദനി ആദൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിഷയാവതരണം നടത്തും. സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ ഉജിറെ, സയ്യിദ് പി ജി അബൂബക്കര്‍ തങ്ങള്‍ മദനി പന്നൂര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസന്‍ ബുഖാരി തങ്ങള്‍ എടരിക്കോട്, അബ്ദുറഹ്മാന്‍ മദനി ജപ്പു, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ മദനി നീലഗിരി പ്രസംഗിക്കും. 12 മണിക്ക് നടക്കുന്ന താജുല്‍ ഉലമ മൗലിദ് കുടുംബ സംഗമത്തിന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മീര്‍സായിദ് അല്‍ ബുഖാരി നേതൃത്വം നല്‍കും. രണ്ട് മണിക്ക് ആരംഭിക്കുന്ന രിഫാഊ റാത്തീബ് ഇശല്‍ വിരുന്ന് സംഗമം സയ്യി്ദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ബാദുഷ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിക്കും. കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. ആഞ്ചുമണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥനാ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാനവും മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗവും സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അനുസ്മരണം നടത്തും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും. 

കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് അത്താഹുല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരിയാരം, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങല്‍, സയ്യിദ് സലാഹുദ്ദീന്‍ അല്‍ അഹ്ദല്‍ കൂരിയാട്, സയ്യിദ് ശറഫൂദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഫിര്‍ദൗസ് സഖാഫി, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹീം, വൈ അബ്ദുല്ലക്കുഞ്ഞി ഏനപ്പോയ, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, യു ടി ഇഫ്തികാര്‍, മന്‍സൂര്‍ ഹാജി ചെന്നൈ, നാസര്‍ ഹാജി ഓമച്ചപ്പുഴ, കരീം ഹാജി കൈതപ്പാടം, ഹനീഫ ഹാജി ഉള്ളാള്‍ പ്രസംഗിക്കും. താജുല്‍ ഉലമ ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 34 യുവ പണ്ഡിതര്‍ക്ക് പരിപാടിയില്‍ അല്‍ മദനി ബിരുദം നല്‍കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ സിറാജ് ഇരിവേരി നന്ദിയും പറയും.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എ അലി മൊഗ്രാല്‍, എം ടി പി ഇസ്മാഈല്‍ കാങ്കോല്‍, മുഹമ്മദ് അമീന്‍ ലത്വീഫി എട്ടിക്കുളം, മുസ്തഫ ഹാജി പാലക്കോട് എന്നിവർ പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia