Ganesh Chaturthi | ഗണേശ ചതുർഥി: ചരിത്രവും പ്രാധാന്യവും ആഘോഷവും അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഹൈന്ദവ വിശ്വാസികളുടെ ഉത്സവദിവസങ്ങളില്‍ പ്രമുഖമായതാണ് ഗണേശ ചതുർഥി. സാധാരണയായി ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്, ഇത്തവണ ഇത് ഓഗസ്റ്റ് 31നാണ്. ഗണേശോത്സവം എന്നും അറിയപ്പെടുന്ന ഗണേശ ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുർഥിയായി ആഘോഷിക്കുന്നത്.
  
Ganesh Chaturthi | ഗണേശ ചതുർഥി: ചരിത്രവും പ്രാധാന്യവും ആഘോഷവും അറിയാം


ചരിത്രം

ഒരിക്കൽ ഗണപതി നൃത്തം കണ്ട് ചന്ദ്രൻ പരിഹസിച്ചു. കുടവയറും താങ്ങിയുള്ള ഗണപതിയുടെ നൃത്തത്തെയാണ് ചന്ദ്രൻ കളിയാക്കിയത്. തന്നെ കളിയാക്കിയ ചന്ദ്രനെ ചതുർഥിയിൽ നോക്കുന്നവർക്കെല്ലാം വിഷമം ഉണ്ടാവട്ടെയെന്ന് ഗണപതി ശപിച്ചു. ശപിച്ചത് അറിയാതെ ഭഗവാൻ മഹാ വിഷ്ണുവും ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഏറെ വിഷമിച്ച വിഷ്ണു ഭഗവാന്‍ പരമിശിവൻറെ മുന്നില്‍ ചെന്ന് സഹായം അഭ്യർഥിച്ചു. ശിവൻ മഹാവിഷ്ണുവിനോട് ഗണപതീ വ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. പരമശിവന്‍ പറഞ്ഞത് പോലെ തന്നെ വിഷ്ണു ഗണപതീ വ്രതമനുഷ്ഠിച്ച് സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുർഥി ദിനത്തിൻ്റെ ഐതിഹ്യം.


ആഘോഷം, പ്രധാന്യം

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപിക്കുന്നു.
പൂജയ്ക്ക് ശേഷം ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്, ഗോവ, മധ്യപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ ചില സംസ്ഥാനങ്ങൾ അത് വലിയ രീതിയിൽ ആഘോഷിക്കുന്നു.

ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുർഥി ആഘോഷിച്ച് പോരുന്നത്. ഹിന്ദു മതത്തിലെ ഏറ്റവും ആരാധ്യരായ ദൈവങ്ങളിൽ ഒരാളാണ് ഗണപതി. ധനം, ശാസ്ത്രം, അറിവ്, ജ്ഞാനം, സമൃദ്ധി എന്നിവയുടെ ദൈവം, എല്ലാ ശുഭകരവും പ്രധാനപ്പെട്ടതുമായ പ്രവൃത്തികൾക്ക് മുമ്പായി ഭക്തർ ഗണപതിയെ ആരാധിക്കുന്നു. ഗണപതി 108 വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia