Delicacies | ഇന്ത്യയിലെ വിവിധ  പ്രദേശങ്ങളിലെ നാവിൽ കൊതിയൂറുന്ന 6 പരമ്പരാഗത ബലിപെരുന്നാൾ വിഭവങ്ങൾ

 
Delicacies


മധുരപലഹാരങ്ങളുടെയും  രുചികരമായ വിഭവങ്ങളുടെയും വാസന വായുവിൽ  നിറയുന്ന  കാലം

 

ന്യൂഡെൽഹി: (KVARTHA) പെരുന്നാൾ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും  സമയമാണ്. മധുരപലഹാരങ്ങളുടെയും  രുചികരമായ വിഭവങ്ങളുടെയും വാസന വായുവിൽ  നിറയുന്ന  കാലം. കുടുംബാംഗങ്ങളും  സുഹൃത്തുക്കളും  ഒത്തുകൂടി  സന്തോഷം  പങ്കുവെക്കുന്ന ഈ ദിവസങ്ങൾക്ക് ഒരു വിശേഷ രുചിയുണ്ട്. ലോകമെങ്ങും ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ആറ്  പ്രധാന പരമ്പരാഗത പെരുന്നാൾ വിഭവങ്ങളെ അറിയാം.

ലഖ്‌നോവി ഗലൂട്ടി കബാബ്‌സ്

ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ലക്നൗവിൽ, അവാധ് (Awadhi) രുചിക്കൂട്ടിൽ പെടുന്ന പലഹാരങ്ങളോടെയാണ് ഈദ്-ഉൽ-അദ്ഹ ആഘോഷിക്കുന്നത്. അവാധ് എന്നത് ലക്നൗ നഗര കേന്ദ്രീകരിച്ചുള്ള ഒരു വടക്കേ ഇന്ത്യൻ ഭക്ഷണ രീതിയാണ്. പ്രസിദ്ധ  മാംസ വിഭവമായ ലക്നൗവി ഗലൗട്ടി കബാബ് (Lucknowi Galouti Kebabs) പെരുന്നാളിന്റെ ഹൈലൈറ്റാണ്.  

പരമ്പരാഗതമായി ആട്ടിറച്ചി അല്ലെങ്കിൽ ബീഫ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നത് പ്രത്യേക രുചി നൽകുന്നു. സാധാരണ കബാബ് പോലെ തീയിൽ ചുട്ടെടുക്കുന്നില്ല. ഗലൗട്ടി കബാബ് ചെറിയ തവയിൽ നെയ്യിൽ വറുത്താണ് എടുക്കുന്നത്. ഗലൗട്ടി കബാബുകൾ പലപ്പോഴും റൂമാലി റൊട്ടി അല്ലെങ്കിൽ നാൻ എന്നിവയ്‌ക്കൊപ്പം വിളമ്പുന്നു. ഈ  മൃദുവും  രുചികരവുമായ  കബാബ്  ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയർക്കിടയിൽ  ഏറെ  പ്രിയപ്പെട്ടതാണ്.

മുഗളായി ബിരിയാണി 

ഉത്തരേന്ത്യയിലെ മറ്റൊരു ഈദ് പ്രിയങ്കരമാണ് മുഗളായി ബിരിയാണി. മുഗൾ സാമ്രാജ്യത്തിൽ നിന്നും ഉരുവ‌പ്പെട്ട ഈ ബിരിയാണി, സുഗന്ധമുള്ള മസാലകൾ ചേർത്ത് പാകം ചെയ്യുന്ന രാജകീയ രുചിയുടെ സമ്പന്നത നിറഞ്ഞ ഒരു വിഭവമാണ്. പരമ്പരാഗത ദം ശൈലിയിലാണ് ബിരിയാണി പാകം ചെയ്യുന്നത്, 
ബിരിയാണിക്ക് സാധാരണയായി ഉപയോഗിക്കുന്നത് സുഗന്ധമുള്ള ബസുമതി അരിയാണ്. 

മട്ടൺ, ചിക്കൻ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ഇറച്ചി.കുങ്കുമപ്പൂവ്, ഏലയ്ക്ക, ജാതിക്ക, കറുവപ്പട്ട എന്നിങ്ങനെയുള്ള സുഗന്ധമുള്ള മസാലകൾ മുഗളൈ ബിരിയാണിയിൽ ചേർക്കുന്നു. കശുവണ്ടിപ്പരിപ്പ്, പിസ്താ എന്നിവ രുചി വർദ്ധിപ്പിക്കാനായി ചേർക്കാറുണ്ട്. ഈദ്-ഉൽ-അദ്ഹ ഒത്തുചേരലുകളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആസ്വദിക്കുന്ന ഒരു വിഭവമാണിത്.

ഹൈദരാബാദ് ഹലീം

ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് ഹൈദരാബാദിൽ, ഹൈദരാബാദി ഹലീം ആസ്വദിക്കാതെ ഈദ് അൽ-അദ്ഹ അപൂർണമാണ്. ഗോതമ്പ്, പയർ വർഗങ്ങൾ (ഉഴുന്ന്, പയർ), അരി, ഇറച്ചി (മട്ടൺ, ആട്, അല്ലെങ്കിൽ കോഴി) എന്നിവ ചേർത്ത് ദീർഘനേരം വേവിച്ചു തയ്യാറാക്കുന്ന സൂപ്പ് പോലെയുള്ള രുചികരമായ വിഭവമാണ് ഇത്. ജീരകം, ഏലയ്ക്ക, കറുവപ്പട്ട എന്നിങ്ങനെയുള്ള മസാലകൾ ചേർത്ത് ഇതിന് വിശേഷ സുഗന്ധം നൽകുന്നു. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുകയും ചെയ്യാറുണ്ട്. ഹൈദരാബാദി ഹലീം സ്വാദിഷ്ടമായ ഈദ് വിഭവം മാത്രമല്ല, സാമുദായിക സൗഹാർദത്തിൻ്റെ പ്രതീകം കൂടിയാണ്, കാരണം റമദാനിലും ഈദിലും ഈ വിഭവം ആസ്വദിക്കാൻ എല്ലാ മതസ്ഥരും ഒത്തുചേരുന്നു.

മലബാർ ബിരിയാണി

കേരളത്തിന്റെ മലബാർ മേഖലകളിൽ തയ്യാറാക്കുന്ന  വിഭവം. അരി, മട്ടൺ അല്ലെങ്കിൽ ചിക്കൻ, ചേരുവകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് പാകം ചെയ്യുന്ന ഈ ബിരിയാണി അതിന്റെ രുചിക്കും സുഗന്ധത്തിനും പേരുകേട്ടതാണ്.

ബോഹ്രി രാൻ

ഗുജറാത്തിലും മഹാരാഷ്ട്രയിലും, ബോഹ്‌റി മുസ്‌ലിംകൾ ഈദ് അൽ-അദ്‌ഹ ആഘോഷിക്കുന്നത് അവരുടെ പാചക പാരമ്പര്യത്തിന്റെ പ്രതീകമായ ബോഹ്രി രാൻ (Bohri Raan) കൊണ്ടാണ്. മട്ടൺ വേവിച്ചു പാകം ചെയ്യുന്ന ഒരു രുചികരമായ വിഭവമാണ്. ഗ്രാമ്പൂ, കറുവാപ്പട്ട, ഏലം തുടങ്ങിയ സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് രുചി വർധിപ്പിക്കുന്നു.  ബോഹ്രി രാൻ പാചകം ചെയ്യുന്നത് ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്ന ഒരു വിപുലമായ പ്രക്രിയയാണ്. മട്ടൺ ഇറച്ചി, സവാള, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ചേർത്ത് മണിക്കൂറുകളായി വേവിക്കുന്നു. 

ദോക്‌ല

ഗുജറാത്തിലെ ഈദ് അൽ-അദ്ഹ ആഘോഷവേളയിൽ വിളമ്പുന്ന ഒരു വിഭവമാണ് ദോക്‌ല. വറുക്കാതെ  തയ്യാറാക്കുന്ന  ഈ  ആവിയിൽ  വേവിച്ച  കേക്ക്  പോലെയുള്ള  വിഭവം  സസ്യവിഭവ  പ്രധാന  ഭക്ഷണക്രമം  പാലിക്കുന്നവർക്കും  ഏറെ  ഇഷ്ടമാണ്.  തേങ്ങാചട്ണിയും  തേങ്ങാപ്പാല്‍  കറിയും  ചേർത്ത്  കഴിക്കുമ്പോൾ  രുചിയുടെ  വിരുന്ന്  തന്നെയാണ്  ദോക്‌ല  സമ്മാനിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia