'പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല'; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സി പി എം

 


ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) 'പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല' എന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സി പി എം. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ടെന്നും അതുകൊണ്ടുതന്നെ മനോഹര്‍ ലാല്‍ ഖടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും സി പി എം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

'പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല'; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സി പി എം

ഗുരുഗ്രാമില്‍ പള്ളികള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ മുസ്ലിങ്ങള്‍ക്ക് ഇതേ സര്‍കാര്‍ നല്‍കിയ അനുമതിയാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പിന്‍വലിച്ചത്. അനുവദിച്ച സ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നത് മാസങ്ങളായി ബജ്റംഗദള്‍ പോലുള്ള സംഘടനകളിലെ പ്രവര്‍ത്തകരും തടയുന്ന സ്ഥിതിവിശേഷമാണ് ഹരിയാനയിലുള്ളത്.

നീതി നിഷേധത്തിനു പൊലീസും കൂട്ടുനില്‍ക്കുന്നു. അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാര്‍ഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്നും സി പി എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഹരിയാന സര്‍കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. പള്ളികള്‍ നിര്‍മിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലിം സമുദായത്തിന് അനുമതി നല്‍കണമെന്നും പ്രസ്താവനയില്‍ സി പി എം ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia