SWISS-TOWER 24/07/2023

Controversy | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ഡോ. ബീന ഫിലിപിനെ തള്ളി സി പി എം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപിനെ തള്ളി സി പി എം. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സി പി എം വ്യക്തമാക്കി.

മേയറുടെ സമീപനം സി പി എം എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ഇത് പാര്‍ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകയാണെന്നും സി പി എം ജില്ലാ സെക്രടറിയേറ്റ് വ്യക്തമാക്കി.
Aster mims 04/11/2022


Controversy | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ഡോ. ബീന ഫിലിപിനെ തള്ളി സി പി എം

ബീന ഫിലിപ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതാണ് വിവാദമായത്. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്.

ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. ബാലഗോകുലം ആര്‍ എസ് എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും അമ്മമാരുടെ പരിപാടിയെന്ന നിലയിലാണ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് എന്നുമായിരുന്നു മേയറുടെ വിശദീകരണം.

ബി ജെ പിയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. പരിപാടിക്ക് പോകരുതെന്ന് പാര്‍ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയര്‍ കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതില്‍ ഏറെ ദു:ഖമുണ്ടെന്നും മേയര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സി പി എം ജില്ലാ സെക്രടേറിയറ്റ് രംഗത്തു വന്നത്.

Keywords: CPM Kozhikode Mayor invokes Krishna at RSS outfit event, party left red-faced, Kozhikode, News, Politics, RSS, CPM, Religion, Criticism, Controversy, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia