SWISS-TOWER 24/07/2023

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച ചെയ്യുന്നതിനായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം മുംബൈയില്‍ ഉടന്‍ നടക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്

 


ADVERTISEMENT

മുംബൈ: (www.kvartha.com 17.04.2022) രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച ചെയ്യുന്നതിനായി ഭാരതീയ ജനതാ പാര്‍ടി (BJP) ഭരിക്കുന്ന ഇതര സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉടന്‍ മുംബൈയില്‍ നടക്കുമെന്ന് ശിവസേന എംപിയും മുഖ്യ വക്താവുമായ സഞ്ജയ് റാവത്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച ചെയ്യുന്നതിനായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം മുംബൈയില്‍ ഉടന്‍ നടക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്

പശ്ചിമ ബന്‍ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അയച്ച കത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ചയുടെ ആവശ്യകത എടുത്തു പറഞ്ഞതായി റാവത് മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബറില്‍ ബാനര്‍ജിയെ കണ്ട ശിവസേനാ പ്രസിഡന്റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താകറെയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി അധ്യക്ഷന്‍ ശരദ് പവാറും മുംബൈയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം സംഘടിപ്പിക്കാനുള്ള നീക്കത്തെ കുറിച്ച് സംസാരിച്ചു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കുതിച്ചുയരുന്ന ഇന്ധനവില, ബിജെപി ഇതര മുഖ്യമന്ത്രിമാരെ അട്ടിമറിക്കാനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, സമുദായങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാകും പ്രധാനമായും ചര്‍ച ചെയ്യുക എന്ന സൂചനയും റാവത് നല്‍കി.

രാമനവമി, ഹനുമാന്‍ ജയന്തി ഘോഷയാത്രകള്‍ക്ക് നേരെ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ മതപരമായ അടിസ്ഥാനത്തില്‍ വോടര്‍മാരെ ധ്രുവീകരിക്കാനുള്ള 'രാഷ്ട്രീയ പ്രേരിതമാണ്' എന്നും സേന എംപി പറഞ്ഞു, പ്രത്യേകിച്ച് ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ നടന്ന ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലും ഉന്നത ബിജെപി നേതൃത്വം പാലിക്കുന്ന മൗനത്തില്‍ 13 പ്രതിപക്ഷ പാര്‍ടികള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇതുസംബന്ധിച്ച പ്രസ്താവന വന്നത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (MNS) പ്രസിഡന്റ് രാജ് താകറെയ്ക്കെതിരെ റാവത് ആഞ്ഞടിച്ചു. റാവത് അദ്ദേഹത്തെ 'പുതിയ ഹിന്ദു ഒവൈസി' എന്ന് വിളിച്ചു. മെയ് മൂന്നിനകം മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നാണ് താകറെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ നടത്തും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

'മഹാരാഷ്ട്രയില്‍, ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഐക്യം തകര്‍ക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും ഒരു പുതിയ 'ഹിന്ദു ഒവൈസി' ഇറങ്ങിപ്പോയി, എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞുവെന്നും ഇവിടുത്തെ പൊലീസിന് കഴിവുണ്ടെന്നും റാവത് പറഞ്ഞു.

ശനിയാഴ്ച, പൂനെയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന 'മഹാ ആരതി'യില്‍ രാജ് താകറെ പങ്കെടുത്തിരുന്നു, അവിടെ അദ്ദേഹത്തെ 'ഹിന്ദു ജനനായക്' (Hindu mass leader) എന്ന് അഭിസംബോധന ചെയ്യുന്ന ബാനറുകള്‍ ഉയര്‍ന്നിരുന്നു.

മസ്ജിദുകളുടെ ഉച്ചഭാഷിണി പ്രശ്‌നം മഹാ വികാസ് അഘാഡി സര്‍കാരുമായി ഉന്നയിക്കാമായിരുന്നുവെന്നും എന്നാല്‍ ബിജെപി ആഗ്രഹിക്കുന്നതുപോലെ സംസ്ഥാനത്ത് ക്രമസമാധാന നില സൃഷ്ടിക്കാനും രാഷ്ട്രപതി ഭരണം ഏര്‍പെടുത്താനും വഴിയൊരുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും റാവത് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 'ഹിന്ദു ഒവൈസി'യെ പിന്തുണച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Conclave of non-BJP Chief Ministers likely to be held in Mumbai soon: Shiv Sena's Sanjay Raut, Mumbai, Politics, BJP, Sivasena, Criticism, Religion, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia