Criticized | ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്, അതിന് മതേതര കക്ഷികള്‍ ഒന്നിക്കണം; ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് വേദിയില്‍ സിപിഎമിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Aster_MIMS

Criticized | ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്, അതിന് മതേതര കക്ഷികള്‍ ഒന്നിക്കണം; ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. കെഎന്‍എം വേദിയില്‍ പി കെ ബശീറും പി കെ ഫിറോസും സിപിഎമിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. പി കെ കുഞ്ഞാലിക്കുട്ടി വേദിയില്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Keywords: CM Pinarayi Vijayan Criticized League Leaders, Kozhikode, News, Religion, Politics, Pinarayi-Vijayan, Chief Minister, Kerala, Muslim-League.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia