അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കണമെന്ന് ചിരാഗ് പാസ്വാന്‍

 


പട്‌ന: (www.kvartha.com 25.10.2020) ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടിനായി നേതാക്കളെല്ലാം ഓരോ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കയാണ്. സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്തും, യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തും ബി ജെ പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതിന് പിന്നാലെ ഇപ്പോള്‍ ക്ഷേത്ര നിര്‍മാണവുമായി രംഗത്തെത്തിയിരിക്കയാണ് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പാസ്വാന്‍.

അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കണമെന്നാണ് ചിരാഗ് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിരാഗ് ഇക്കാര്യം വ്യക്തമാക്കിയത്. 'അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാമാരിയില്‍ സീതാദേവിക്കായി നിര്‍മിക്കണമെന്നാണ് എന്റെ ആഗ്രഹം. സീതാദേവിയില്ലാതെ ശ്രീരാമന്‍ അപൂര്‍ണമാണ്, അങ്ങനെതന്നെ തിരിച്ചും. അതിനാല്‍ രാമക്ഷേത്രത്തേയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണം.' ചിരാഗ് പാസ്വാന്‍ പറഞ്ഞു. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കണമെന്ന് ചിരാഗ് പാസ്വാന്‍

ബിഹാറില്‍ മൂന്നുഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ചിരാഗിന്റെ ഈ ആവശ്യം. എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എങ്കിലും ബിജെപിക്കെതിരായ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ജെപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന ചിരാഗ് പാസ്വാന്റെ അവകാശവാദം തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവന ബിജെപിയെ വെട്ടിലാക്കിയിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് എല്‍ജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എല്‍ജെപി ബിഹാറില്‍ എന്‍ഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമര്‍ശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്.

Keywords:  Chirag Paswan wants Sita Temple bigger than Ram Mandir’ in Sitamarhi, Bihar, Bihar-Election-2020, Patna, Temple, Politics, Religion, News, National, NDA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia