Teenage marriage | കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞു

 


കോഴിക്കോട്: (www.kvartha.com) കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞു. കടലുണ്ടി ചാലിയം ജന്‍ക്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും തുടര്‍ന്ന് വെള്ളിയാഴ്ച നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Teenage marriage | കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞു

ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫിസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊടക്ഷന്‍ ഓഫിസര്‍, ബേപ്പൂര്‍ പൊലീസ്, ജുവനൈല്‍ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Keywords: Child line stop teenage marriage at Kozhikode, Kozhikode, News, Marriage, Student, District Collector, Compensation, Kerala, Religion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia