SWISS-TOWER 24/07/2023

Udaipur Incident | ഉദയ്പൂരില്‍ അരങ്ങേറിയത് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം; ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഉദയ്പൂരില്‍ കഴിഞ്ഞദിവസം അരങ്ങേറിയത് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നു.

നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയ തീവ്രവാദത്തിന്റെ വളര്‍ചയാണെന്ന താക്കീത് വീണ്ടും നല്‍കുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്‌പ്രേരകമാകുന്നു എന്ന യാഥാര്‍ഥ്യത്തിലേയ്ക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Aster mims 04/11/2022

Udaipur Incident | ഉദയ്പൂരില്‍ അരങ്ങേറിയത് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം; ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം. നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.

Keywords: Chief Minister Pinarayi Vijayan on Udaipur Incident, Thiruvananthapuram, News, Politics, Religion, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia