അയ്യപ്പ കഥകള്‍ ഉണര്‍ത്തുന്ന പുത്തന്‍വീട്; തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം

 


പത്തനംതിട്ട: (www.kvartha.com 29.11.2018) മഹിഷി നിഗ്രഹ ചരിത്രം ഉണര്‍ത്തുന്ന എരുമേലിയിലെ പുത്തന്‍വീട് അയ്യപ്പഭക്തര്‍ക്ക് പുണ്യമേകുന്നു . മഹിഷീ നിഗ്രഹത്തിനെത്തിയ അയ്യപ്പന്‍ എരുമേലിയിലെ ഈ വീട്ടിലെത്തി അന്തിയുറങ്ങിയതായും പിറ്റേന്ന് വനത്തിലെത്തി മഹിഷിയെ വധിച്ചെന്നുമാണ് കഥ. വിഷ്ണുമായയില്‍ ശിവന്റെ പുത്രനായി പിറന്ന് പന്തളത്ത് വളര്‍ന്ന അയ്യപ്പന്‍ പുലിപ്പാല് തേടി വനത്തിലേക്ക് പുറപ്പെട്ടു . പമ്പാതീരം താണ്ടി വനാതിര്‍ത്തിയിലെത്തി.

വിളക്ക് കണ്ട വിട്ടിലെത്തി . അവിടെ ഒരു മുത്തശ്ശിമാത്രം ആണ് ഉണ്ടായിരുന്നത് . അവിടെ അയ്യപ്പന്‍ അന്ന് അന്തിയുറങ്ങി . മഹിഷി എന്ന അസുര സ്ത്രീയുടെ അക്രമത്തേക്കുറിച്ച് മുത്തശ്ശി അയ്യപ്പനോട് പറഞ്ഞു. വനത്തിലെത്തിയ അയ്യപ്പനെ മഹിഷി ആക്രമിച്ചു . ഒടുവില്‍ അയ്യപ്പന്‍ മഹിഷീ നിഗ്രഹം നടത്തി . മഹിഷി ശാപമോക്ഷം ലഭിച്ച് മനുഷ്യസ്ത്രീയായി മാറി മാളികപ്പുറത്തമ്മയായി.

അയ്യപ്പ കഥകള്‍ ഉണര്‍ത്തുന്ന പുത്തന്‍വീട്; തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം

മഹിഷിയെ നിഗ്രഹിച്ച് തങ്ങളെ രക്ഷിച്ച അയ്യപ്പനെ സ്തുതിച്ച് നടത്തിയ ആഹ്ലാദം ആണ് പിന്നീട് പ്രസിദ്ധമായ പേട്ട തുള്ളല്‍ ആയതെന്നുമാണ് വിശ്വാസം . എരുമയുടെ രൂപമുള്ള മഹിഷിയെ കൊന്ന സ്ഥലം എരുമ കൊല്ലി ആകുകയും പിന്നീട് എരുമേലി എന്നായതായും സ്ഥലനാമ ചരിത്രം.

അയ്യപ്പന്‍ അന്തിയുറങ്ങിയ മുത്തശ്ശിയുടെ വീട് പിന്നീട് അനന്തര അവകാശികള്‍ സംരക്ഷിച്ചു. പുത്തന്‍ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനടുത്താണ് പുത്തന്‍ വീട് . പൗരാണികത നഷ്ട്ടപ്പെടാതെയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിയും പുതിയ തലമുറ പുത്തന്‍വീട് സംരക്ഷിക്കുന്നു.

അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ഉടവാള്‍ ഇപ്പോഴും ഈ വീട്ടില്‍ ഭക്തിയോടെ സൂക്ഷിച്ചിട്ടുണ്ട്. അയ്യപ്പന്റെ സ്പര്‍ശനത്താല്‍ പവിത്രമായ പുത്തന്‍ വീടും അയ്യപ്പന്‍ ഉപയോഗിച്ച ഉടവാളും ദര്‍ശിച്ച് വണങ്ങാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. എരുമേലിയിലെ കൊച്ചമ്പലവും വലിയമ്പലവും ദര്‍ശിച്ച് പേട്ടതുള്ളുന്ന അയ്യപ്പന്‍മാര്‍ പുത്തന്‍വീട്ടിലെത്തി അയ്യപ്പന്റെ ഉടവാള്‍ കണ്ട് പുണ്യം നേടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayyappa pilgrims visit and Darshan Puthanveedu, Pathanamthitta, News, Religion, Local-News, Sabarimala Temple, Visit, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia