Attukal Pongala | ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക്; എടുത്തുകൊണ്ടുപോയാല്‍ കാത്തിരിക്കുന്നത് പിഴ; മുന്നറിയിപ്പുമായി മേയര്‍ ആര്യാ രാജേന്ദ്രന്
Mar 5, 2023, 17:23 IST
തിരുവനന്തപുരം: (www.kvartha.com) ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും മേയര്‍ അറിയിച്ചു. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരിക്കുന്നതെന്നും അനധികൃതമായി കല്ല് ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി.
പൊങ്കാലയോടനുബന്ധിച്ച് കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കും. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ലാഗ് ഓഫ് ചെയ്തു.
ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാലയാണ് ഇത്തവണത്തേത്. ഭക്തജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സന് ഗീതാകുമാരി പറഞ്ഞു.
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കെ, റോഡിൽ ഇഷ്ടിക നിരത്തി സ്ഥലം പിടിക്കാൻ തുടങ്ങിക്കഴിഞ്ഞു ഭക്തർ. അനന്തപുരിയിലെ എല്ലാ വീഥികളും ഇപ്പോൾ ആറ്റുകാലിലേക്കാണ്. ക്ഷേത്രത്തിലെ തിരക്ക് കൂടി. ആയിരങ്ങൾ എത്തുന്നത് പ്രമാണിച്ച് ദർശനസമയവും നീട്ടിയിട്ടുണ്ട്.
അതേസമയം, ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്നവര്‍ക്കായി കെ എസ് ഇ ബി സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവൂ എന്നും ട്രാന്‍സ്ഫോമറുകളുടെ ചുറ്റുവേലിയില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവിടെ വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുതെന്നും കെ എസ് ഇ ബിയുടെ അറിയിപ്പില്‍ പറയുന്നു.
ട്രാന്‍സ്ഫോമറുകള്‍ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്ന ആവശ്യവും ഉണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. ട്രാന്‍സ്ഫോമറുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും ഒഴിവാക്കണം. ലൈറ്റുകള്‍ ദീപാലങ്കാരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈയെത്താത്ത ഉയരത്തിലായിരിക്കണം സംഘാടകര്‍ സ്ഥാപിക്കേണ്ടത്. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രിലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ കൂടെ കടന്നു പോകുന്ന തരത്തില്‍ വൈദ്യുതി ദീപാലാങ്കാരങ്ങള്‍ സ്ഥാപിക്കരുത്.
വൈദ്യുതി പോസ്റ്റുകളില്‍ ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. ഗുണ നിലവാരമുള്ള വയറുകള്‍, സ്വിച് ബോര്‍ഡുകള്‍ എന്നിവ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കണം. അംഗീകൃത കോണ്‍ട്രാക്ടര്‍മാരെ മാത്രം ചുമതല ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞ സുരക്ഷാ നിര്‍ദേശങ്ങള്‍ ആറ്റുകാല്‍ പൊങ്കാലയിടുന്നവരും ഉത്സവത്തില്‍ പങ്കാളികളാകുന്നവരും കര്‍ശനമായി പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു.
Keywords: Thiruvananthapuram corporation to collect bricks from Attukal Pongala site, Thiruvananthapuram, News, Religion, Attukal-Pongala, Warning, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.