ആറ്റുകാല്‍ പൊങ്കാല: ഐതിഹ്യം, കുത്തിയോട്ടം, ഗിന്നസ് റെകോഡ് എല്ലാം അറിയാം
Feb 16, 2022, 17:19 IST
തിരുവനന്തപുരം: (www.kvartha.com 16.02.2022) സംസ്ഥാനത്തെ പല ദേവീക്ഷേത്രങ്ങളിലും പൊങ്കാല ഉത്സവം നടത്തിവരുന്നുണ്ടെങ്കിലും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നത് ആറ്റുകാല്‍ പൊങ്കാലയാണ്. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ജര്‍മനി, ഫ്രാന്‍സ്, അമേരിക എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ എത്താറുണ്ട്.
വിനോദസഞ്ചാരികളായി എത്തുന്ന വനിതകളും പൊങ്കാലയുടെ ഭാഗമാകുന്നു. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്ത് ദിവസമാണ് ഉത്സവം. ഇതില്‍ ഏറ്റവും പ്രാധാന്യം പൊങ്കാല ദിവസമാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തിന് പുറമെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്തര്‍ പൊങ്കാല ഇടുന്നത്.
ലോകത്ത് ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ പൊങ്കാല ഗിന്നസ് ബുകിലും ഇടം നേടി. 2009 ലെ പൊങ്കാലയാണ് ഗിന്നസ് ബുകില്‍ ഇടം പിടിച്ചത്. അന്ന് 25 ലക്ഷം ഭക്തരാണ് പൊങ്കാല അര്‍പിക്കാനെത്തിയത്.
ഐതിഹ്യം
ആറ്റുകാല്‍ ക്ഷേത്രത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതില്‍ പ്രധാനപ്പെട്ട സംഭവം ഇതാണ്:
മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ ക്ഷേത്രത്തിനടുത്തുള്ള കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും ആറിനക്കരെ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ തോളിലിരുത്തി അക്കരെ എത്തിച്ചു. കുട്ടിയെ വീട്ടില്‍ താമസിപ്പിച്ച് ആഹാരം കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും പെട്ടെന്ന് അപ്രത്യക്ഷയായി.
അന്ന് രാത്രി സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ കണ്ട ബാലിക താനാണെന്ന് പറയുകയും ചെയ്തു. താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയും ചെയ്തു. അടുത്തദിവസം കാവിലെത്തിയ കാരണവരുടെ ശ്രദ്ധയില്‍ ശൂലം ഉപയോഗിച്ച അടയാളം പെട്ടു. അവിടെ അദ്ദേഹം ക്ഷേത്രം നിര്‍മിച്ചെന്നാണ് ഐതിഹ്യം.
താലപൊലിയും കുത്തിയോട്ടവും
പൊങ്കാലയോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളാണ് താലപ്പൊലിയും കുത്തിയോട്ടവും. കുത്തിയോട്ടത്തിന് പതിമൂന്ന് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്.

മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിക്കൊപ്പം ഉണ്ടായിരുന്ന മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ടക്കാര്‍. ഏഴ് ദിവസത്തെ വ്രതമാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ എടുക്കേണ്ടത്. വ്രതം തുടങ്ങുന്നത് മുതല്‍ ഇവര്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്.
Keywords: Attukal Pongala: All you need to know, Thiruvananthapuram, News, Attukal Pongala, Religion, Trending, Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.