Waqf Bill | ഭേദഗതിബിൽ വഖഫിൻ്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം  

 
Grand Mufti Kanthapuram Criticizes Waqf Amendment Bill  
Grand Mufti Kanthapuram Criticizes Waqf Amendment Bill  

Photo: Arranged

● വഖഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലുള്ള ഈ ഭേദഗതികൾ സംശയാസ്പദമാണ്. 
● സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ. എ. മുഈനുദ്ദീൻ ജമാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. 


ചെന്നൈ: (KVARTHA) കേന്ദ്ര സർക്കാർ നിർദ്ദേശിച്ച വഖഫ് ബിൽ മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാനത്തെ തകർക്കുന്നതാണെന്നും വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആരോപിച്ചു. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബിലിലെ കേന്ദ്രം നിർദേശിക്കുന്ന 40-ലധികം ഭേദഗതികൾ വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അടിസ്ഥാനപരമായി ബാധിക്കുന്നതാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലുള്ള ഈ ഭേദഗതികൾ സംശയാസ്പദമാണ്. മുസ്‌ലിം പണ്ഡിതരുമായും സംഘടനക ളുമായും ചർച്ചചെയ്യാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് പ്രാർഥനക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ തമിഴ്‌നാട് മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ബാഖവി അഹ്സനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ. എ. മുഈനുദ്ദീൻ ജമാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി എസ്. എം. നാസർ മുഖ്യാതിഥിയായി. സയ്യിദ് സമദാനി മിയാൻ അശ്റഫി ലക്നോ ഉറുദു പ്രഭാഷണം നടത്തി. മൻസൂർ ഹാജി, അബ്ദുൽ ഹകീം ഇംദാദി, മുഹമ്മദ് സലീം സിറാജി, താജുദ്ദീൻ അഹ്സനി, മുസ്തഫ മസ്‌ലഹി, മൂസ സഖാഫി പാതിരമണ്ണ തുടങ്ങിയവർ സംസരിച്ചു.

#WaqfBill #Kanthapuram #GrandMufti #Waqf #IndianGovernment #MuslimRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia