Clash | ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലതീന്‍ അതിരൂപത? ഉണ്ടെങ്കില്‍ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി
Nov 28, 2022, 12:09 IST
കോഴിക്കോട്: (www.kvartha.com) ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലതീന്‍ അതിരൂപതയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കില്‍ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലതീന്‍ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞദിവസം മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറഞ്ഞ സമരസമിതി ജെനറല്‍ കണ്‍വീനര്‍ യൂജിന്‍ എച് പെരേര അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍കാരിനെ വെല്ലുവിളിക്കുകയായിരുന്നു.
സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍കാരും അദാനിയും ഒറ്റക്കെട്ടാണെന്നും വിഴിഞ്ഞം സംഘര്‍ഷം സര്‍കാരിന്റെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രടറി - ബിജെപി പ്രസിഡന്റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര ആരോപിച്ചു.
വിഴിഞ്ഞത്തേത് കലാപനീക്കമെന്നാണ് സിപിഎം പറയുന്നത്. സമരസമിതിയാണ് സംഘര്‍ഷം വരുത്തിവച്ചതെന്നും പാര്‍ടി ആരോപിച്ചു. സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് ചര്‍ചകള്‍ പുനരാരംഭിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കണം. യുഡിഎഫ് പദ്ധതിക്ക് എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വകകക്ഷിയോഗം വൈകിട്ട് 3.30യ്ക്ക് കലക്ടറേറ്റില്‍ ചേരും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.
Keywords: Ahmed Devarkovil against Latin Archdiocese, Kozhikode, News, Religion, Clash, Trending, CPM, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.