കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയ സി എസ് ഐ സഭയ്ക്കെതിരെ പൊലീസ് കേസെടുത്തു
May 6, 2021, 15:50 IST
ADVERTISEMENT
തൊടുപുഴ: (www.kvartha.com 06.05.2021) കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയ സിഎസ്ഐ സഭയ്ക്കെതിരെ കേസെടുത്ത് മൂന്നാര്‍ പൊലീസ്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത സിഎസ്ഐ സഭാ മോഡറേറ്റര്‍ എ ധര്‍മരാജ് റസാലം ഉള്‍പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തു.
ധ്യാനത്തിന് ശേഷം ബിഷപ്പ് ഉള്‍പെടെ 80 വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിശ്വാസികള്‍ ചീഫ് സെക്രടറിയെ സമീപിച്ചതോടെ സഭ പ്രതിരോധത്തിലായി. മൂന്നാര്‍ തഹസില്‍ദാര്‍ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
മൂന്നാര്‍ പള്ളി ഭാരവാഹികള്‍ക്കെതിരെയും ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെയുമാണ് കേസ്. ധ്യാനത്തിന് ശേഷം തിരിച്ചെത്തിയ വൈദികര്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ വിശ്വാസികളുമായി അടുത്തിടപഴകിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ വിടി മോഹനനാണ് ചീഫ് സെക്രടറിക്ക് പരാതി നല്‍കിയത്.
Keywords: Action against retreat meet held by CSI church, Thodupuzha, News, Religion, Police, Case, Idukki, Kerala.
ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള 480 വൈദികരാണ് ധ്യാനത്തിനായി മൂന്നാറിലെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്പെടുത്തിയിരുന്ന സമയത്തായിരുന്നു ധ്യാനം.
ധ്യാനത്തിന് ശേഷം ബിഷപ്പ് ഉള്‍പെടെ 80 വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിശ്വാസികള്‍ ചീഫ് സെക്രടറിയെ സമീപിച്ചതോടെ സഭ പ്രതിരോധത്തിലായി. മൂന്നാര്‍ തഹസില്‍ദാര്‍ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മൂന്നാര്‍ പള്ളി ഭാരവാഹികള്‍ക്കെതിരെയും ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെയുമാണ് കേസ്. ധ്യാനത്തിന് ശേഷം തിരിച്ചെത്തിയ വൈദികര്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ വിശ്വാസികളുമായി അടുത്തിടപഴകിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ വിടി മോഹനനാണ് ചീഫ് സെക്രടറിക്ക് പരാതി നല്‍കിയത്.
Keywords: Action against retreat meet held by CSI church, Thodupuzha, News, Religion, Police, Case, Idukki, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
