SWISS-TOWER 24/07/2023

Mujahid State Conference | 10-ാമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണോദ്ഘാടനം 16 ന് കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com) പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ പ്രചരണോദ്ഘാടനം ഒക്ടോബര്‍ 16ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16ന് ഞായറാഴ്ച വൈകിട്ട് 4.30 ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. 

Mujahid State Conference | 10-ാമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണോദ്ഘാടനം 16 ന് കണ്ണൂരില്‍

ജില്ലാ പ്രസിഡന്റ് പി കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. കെ ജെ യു സെക്രടറി ഹനീഫ് കായക്കൊടി മൗലവി പ്രമേയ വിശദീകരണം നടത്തും. ജില്ലയിലെ 200-ഓളം ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സി എച് ഇസ്മഈല്‍ ഫാറൂഖി, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, അലി ശ്രീകണ്ഠപുരം, മഹ് മൂദ് വാരം, കെ നിസാമുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: 10th Mujahid State Conference Propaganda Inauguration at Kannur on 16, Kannur, News, Inauguration, Press meet, Religion, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia