Died | റോഡിലെ കുണ്ടും കുഴിയും ഒരു ജീവന്‍ കൂടി കവര്‍ന്നു; കണ്ണൂരില്‍ ബൈകില്‍ നിന്നും തെന്നിവീണ യുവാവ് ലോറി കയറി മരിച്ചു
May 19, 2024, 23:09 IST
കണ്ണൂര്‍: (KVARTHA) നഗരത്തിലെ പുതിയ തെരുവില്‍ വാഹനാപകടത്തില്‍ വളപട്ടണം സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെഎം മുസ്തഫയുടെയും തങ്ങള്‍ വയല്‍ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ് വാനാണ് (24) മരിച്ചത്.
പുതിയതെരു ഹൈവേയിലെ റോഡ് തകര്‍ന്നത് കാരണം കണ്ണൂരില്‍ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാന്‍, റോഡിലെ കുണ്ടും കുഴിയിലും വീണ് ബൈകിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കര്‍ ലോറിയുടെ ടയര്‍ തലയില്‍ കയറി മരിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കണ്ണൂരിലെ ആശുപത്രിയിലുള്ള സഫ് വാന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Youth Died in Road Accident, Kannur, News, Accidental Death, Bike, Tanker Lorry, Dead Body, Hospital, Protest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.