Heavy Rain | കനത്ത മഴയില്‍ എഴുത്തുകാരി എം ലീലാവതിയുടെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു


*ഈ ഭാഗത്തെ താഴ്ന്ന പ്രദേശത്ത് നില്‍ക്കുന്ന മുഴുവന്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്
*ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നനഞ്ഞു
കൊച്ചി: (KVARTHA) നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പശസ്ത എഴുത്തുകാരി എം ലീലാവതിയുടെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു. തൃക്കാക്കര പൈപ് ലൈന്‍ റോഡിലുള്ള വീടിന്റെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. ലീലാവതി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മഴ ശക്തമായതോടെ ലീലാവതിയെ സമീപത്ത് താമസിക്കുന്ന മകന്‍ വിനയന്റെ വീട്ടിലേക്ക് മാറ്റി. താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വീടിന്റെ മുകള്‍ നിലയിലേക്കും മാറ്റിയിട്ടുണ്ട്.
ഈ ഭാഗത്തെ താഴ്ന്ന പ്രദേശത്ത് നില്‍ക്കുന്ന മുഴുവന്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 2019ലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളം അകത്ത് കയറി 15 മിനുറ്റിനുള്ളില്‍ തന്നെ വീടിന്റെ ഉള്‍ഭാഗം നിറഞ്ഞുവെന്ന് ലീലാവതിയുടെ മകന്‍ വിനയകുമാര്‍ പറഞ്ഞു.
ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നനഞ്ഞിട്ടുണ്ട്. വെള്ളം കയറിയതിനുശേഷം ഞങ്ങള്‍ അകത്തേക്ക് കയറിയിട്ടില്ല. വെള്ളമൊക്കെ ഇറങ്ങിയതിനുശേഷം നോക്കിയാല്‍ മാത്രമേ എത്രത്തോളം പുസ്തകങ്ങള്‍ നനഞ്ഞിട്ടുണ്ട് എന്നറിയാന്‍ സാധിക്കൂ. പുസ്തകങ്ങളില്‍ വെള്ളം കയറിയതില്‍ അമ്മയ്ക്ക് സ്വാഭാവികമായും വിഷമമുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം പൂര്‍ണമായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. രണ്ടടി വരെ നേരത്തെ വെള്ളമുണ്ടായിരുന്നു. ഇപ്പോള്‍ ഒരടി വെള്ളമെങ്കിലും ഉള്ളിലു