ദുബൈ ഭരണാധികാരിയുടെ കണ്ണുടക്കി മലയാളിയുടെ വീഡിയോ; ട്വിറ്ററിൽ പങ്കിട്ട് ശെയ്ഖ് മുഹമ്മദ്; ആശ്ചര്യത്തോടെ യുവാവ്
Aug 25, 2021, 19:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 25.08.2021) ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ദുബൈ ഭരണാധികാരി ട്വിറ്ററിൽ പങ്കിട്ടതിന്റെ ആശ്ചര്യത്തിൽ പ്രവാസി മലയാളി. വടകര സ്വദേശിയായ റാശിദ് ആണ് താരമായത്. റാശിദിന്റെ കടയിൽ പതിവായി എത്തിയിരുന്ന പൂച്ച ചൊവ്വാഴ്ച രാവിലെ കടക്ക് മുമ്പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽകണിയിൽ കുടുങ്ങിയിരുന്നു. ഗർഭിണിയായിരുന്നു പൂച്ച.
സംഭവം ശ്രദ്ധയിൽ പെട്ട അതുവഴി പോയ മൂന്ന് പേർ തുണി വിടർത്തിപ്പിടിച്ച് വീഴുന്ന പൂച്ചയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തി റാശിദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതിവേഗം വീഡിയോ വൈറലാവുകയും ചെയ്തു. ദൈരയിലെ ഫ്രിജ് മുറാറിലാണ് സംഭവം നടന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അഭിന്ദനവുമായി ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അറിയപ്പെടാത്ത ഈ ഹീറോസിനെ തിരിച്ചറിഞ്ഞാൽ നന്ദി പറയുകയെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.
ഇത്തരമൊരു ബഹുമതി താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സംഭവത്തോട് റാശിദിന്റെ പ്രതികരണം. റാശിദിന്റെ പിതാവ് കഴിഞ്ഞ 35 വർഷമായി പ്രദേശത്ത് പലചരക്ക് കട നടത്തുകയാണ്. പ്രദേശത്തുള്ളവർക്ക് ഓമനായിരുന്നു ഈ പൂച്ചയെന്ന് റാശിദ് കൂട്ടിച്ചേർത്തു.

Proud and happy to see such acts of kindness in our beautiful city.
— HH Sheikh Mohammed (@HHShkMohd) August 24, 2021
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe
Keywords: Dubai, World, News, UAE, Video, Youth, Malayalee, United arab Emirates, Dubai expat surprised after Sheikh Mohammed shares a video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.