ഫാം വില്ലെ ഫേസ്ബുക്കിനോട് വിടപറയുന്നു

 


ഫാം വില്ലെ ഫേസ്ബുക്കിനോട് വിടപറയുന്നു
കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഫാം വില്ലെ ഇനിയുണ്ടാവില്ല. ഓണ്‍ലൈന്‍ ഗെയിം നിര്‍മാതാക്കളായ സിന്‍കയുമായുള്ള ബന്ധം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നതോടെയാണിത്. ഫേസ്ബുക്കിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗെയിമായിരുന്നു ഫാം വില്ലെ.

ഫേസ്ബുക്കിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കളിക്കുന്ന ഫാം വില്ലയടക്കമുള്ള ഗെയിമുകളുടെ പിന്നില്‍ സിന്‍കയാണ്. സിന്‍കയുടെയും ഫേസ്ബുക്കിന്റെയും വളര്‍ച്ചയില്‍ നിര്‍ണായകമായ ഒരു ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. അടുത്തവര്‍ഷം മാര്‍ച് മുതലായിരിക്കും ഇത് നിലവില്‍വരുന്നത്. സ്വന്തമായി പ്ലാറ്റ്ഫോം ഉണ്ടെങ്കിലും ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു സിന്‍കയുടെ ഗെയിമുകളുടെ പ്രചാരം നേടിയത്.

Keywords: Zynga , Facebook , Companies, Facebook payments , Zynga.com, FarmVille, Facebook exclusive games, Social game Zynga , Games.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia