സൂറിച്ച് : എല്ലാവരും ജോലി ചെയ്യുന്നവരാണ്. ജീവിക്കാനായി അഹോരാത്രം പണിപ്പെടുന്നവര്‍. എന്നാല്‍ ജോലി കിട്ടുകയാണെങ്കില്‍ സൂറിച്ചില്‍ത്തന്നെ കിട്ടണം. കാരണം ജോലിചെയ്യുന്നവര്‍ക്ക് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നഗരം സൂറിച്ചാണ്. പ്രതിഫലക്കാര്യത്തെക്കുറിച്ച് അടുത്തിടെ നടത്തിയ സര്‍വേയിലാണ് സൂറിച്ച് ഒന്നാം സ്ഥാനത്തെത്തിയത്.
ശമ്പളക്കാര്യത്തില്‍ രണ്ടാംസ്ഥാനം മറ്റൊരു സ്വിസ് നഗരമായ ജനീവയ്ക്കാണ്. കോപ്പന്‍ഹേഗനാണ് മൂന്നാംസ്ഥാനം. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ഓസ്‌ലോ പക്ഷെ തൊഴിലാളികളുടെ ശമ്പളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ നാലാംസ്ഥാനത്തേക്കു പോയി. സൂറിച്ചിലെ ഒരു തൊഴിലാശിക്ക് 22 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ഐഫോണ്‍ വാങ്ങാനുള്ള പണംലഭികക്കും. അതേസമയം മനിലയിലെ ഒരു തൊഴിലാളിക്ക് ഇതു സ്വന്തമാക്കണമെങ്കില്‍ ഇരുപതുഇരട്ടി അധികം ജോലി ചെയ്യേണ്ടിവരുംസര്‍വേ നിരീക്ഷിക്കുന്നു.
ഓസ്‌ലോയും, സൂറിച്ചും ജപ്പാനിലെ ടോക്കിയോയുമാണ് മനുഷ്യവാസത്തിന് ഏറ്റവും ചെലവേറിയ നഗരം. ഇന്ത്യന്‍ നഗരങ്ങളായ മുംബൈയും ഡല്‍ഹിയുമാണ് ഏറ്റവുംചെലവുകുറഞ്ഞ നഗരം. ഇവിടെ ജോലിചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം തന്നെ ഇതിനുകാരണം.
ഉത്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെ 122 കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്. ലോകത്തിലെ 72 നഗരങ്ങളെയാണ് സ്വിറ്റ്‌സര്‍ലന്റിലെ ബാങ്കായാ യുബിഎസ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കെട്ടിടവാടകകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ മൂന്നുനഗരങ്ങള്‍ക്കുപുറമേ ന്യുയോര്‍ക്കും ഹോങ്കോംഗും ദുബൈയുംകൂടി പട്ടികയില്‍ സസ്ഥാനം പിടിക്കുമെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Keywords: World, Remuneration, Highest, Salary, Zurich, job,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.