Online Income | കാഴ്ചക്കാരോട് എപ്പോഴും സത്യസന്ധത പുലര്‍ത്തണം; കൃഷിയില്‍ നിന്നുള്ളതിനേക്കാള്‍ വരുമാനം യൂട്യൂബിലൂടെ സമ്പാദിക്കുന്നുവെന്ന് ക്ഷീരകര്‍ഷകന്‍
Nov 25, 2022, 13:28 IST
ന്യൂയോര്‍ക്: (www.kvartha.com) കൃഷിയില്‍ നിന്നുള്ളതിനേക്കാള്‍ വരുമാനം യൂട്യൂബിലൂടെ സമ്പാദിക്കുന്നുവെന്ന് ഒരു ക്ഷീരകര്‍ഷകന്‍. ഇയാന്‍ പുലാന്‍ എന്ന കന്നുകാലി കര്‍ഷകനാണ് ആ താരം. ഗ്ലൗസെസ്റ്റര്‍ഷെയറിലെ വോടണ്‍-അന്‍ഡര്‍-എഡ്ജില്‍ നിന്നുള്ള ഇയാന്‍ 2018 മുതല്‍ യൂട്യൂബില്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഓണ്‍ലൈനിലൂടെ സമ്പാദിക്കുന്ന ഓരോ രൂപയും താന്‍ ചെലവഴിക്കുന്നത് തന്റെ ഫാമിലേക്ക് വേണ്ടി തന്നെയാണ് എന്നും ഇയാന്‍ പറയുന്നു.
ആദ്യമായി യൂട്യൂബില്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുമ്പോള്‍ അതിലൂടെ വരുമാനം നേടാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇയാന്‍ പറയുന്നു. രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ഗൂഗിളില്‍ നിന്നും അകൗണ്ടില്‍ £47 (4,639.45) നിക്ഷേപിച്ചിട്ടുണ്ടെന്ന മെസേജ് വന്നതെന്നും ആ പൈസ എവിടെ നിന്നാണ് വന്നതെന്ന് സംശയിച്ചതായും ഇയാന്‍ പറയുന്നു.
അടുത്തതായി കിട്ടിയത് £80 (7,893.99) ആയിരുന്നു. പിന്നീട്, £300 (29,602.47 രൂപ) കിട്ടി. യൂട്യൂബില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഇയാന്‍ ഒരു ധാന്യപ്പുര വാങ്ങി. അതുപോലെ ഒരു പ്രീമിയം ക്യാമറ കിറ്റ്, ഡ്രോണ്‍ എന്നിവയും വാങ്ങി. എങ്ങനെയുള്ള കണ്ടന്റുകളാണ് കാഴ്ചക്കാര്‍ക്ക് ഇഷ്ടം, അവര്‍ക്ക് എന്തൊക്കെയാണ് വേണ്ടത് എന്നതെല്ലാം ഇന്ന് ഇയാന് അറിയാം.
ഫാര്‍മര്‍ പി (Farmer P) എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 37,500 സബ്‌സ് ക്രൈബേഴ്‌സ് ആണുള്ളത്. ചില വീഡിയോ ഒക്കെ നിരവധി ആളുകള്‍ കണ്ടിട്ടുണ്ട്. ഫാമില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ എന്തൊക്കെയാണ്, ശരിയായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നീ വിവരങ്ങളെല്ലാം ഇയാന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആളുകളുമായി പങ്ക് വയ്ക്കുന്നു. കാഴ്ചക്കാരോട് എപ്പോഴും സത്യസന്ധത പുലര്‍ത്തണമെന്നാണ് ഇയാന്‍ പറയുന്നത്.
Keywords: News,World,international,Farmers,Agriculture,YouTube,Social-Media,Business, Finance,Cow, YouTuber Farmer P makes more money online than from herd
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.