Arrested | ഇന്‍ഡ്യക്കാരായ 4 യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മെക്‌സികന്‍ അമേരികന്‍ യുവതി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡാലസ്: (www.kvartha.com) ഇന്‍ഡ്യക്കാരായ നാലു യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മെക്‌സികന്‍ അമേരികന്‍ യുവതി അറസ്റ്റില്‍. യുഎസിലെ ടെക്‌സസിലെ ഡാലസിലെ ഒരു പാര്‍കിങ്ങ് ഏരിയയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അമേരികയില്‍ ജനിച്ച മെക്‌സികന്‍ അമേരികന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ എസ്‌മെറാള്‍ഡ എന്ന സ്ത്രീയാണ് ഇന്‍ഡ്യക്കാരെ ആക്രമിച്ചത്.

Arrested | ഇന്‍ഡ്യക്കാരായ 4 യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മെക്‌സികന്‍ അമേരികന്‍ യുവതി അറസ്റ്റില്‍

ആക്രമണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. 'ഞാന്‍ നിങ്ങള്‍ ഇന്‍ഡ്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്‍ഡ്യക്കാരും നല്ല ജീവിതം തേടിയാണ് അമേരികയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപോകണം. ഞാന്‍ എവിടെ പോയാലും അവിടെയെല്ലാം ഇന്‍ഡ്യക്കാരാണ്. ഇവിടെ എല്ലായിടത്തും ഇന്‍ഡ്യക്കാരാണ്. ഇന്‍ഡ്യയിലെ ജീവിതം നല്ലതാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്' എന്ന് സ്ത്രീകളോട് കയര്‍ത്തു സംസാരിച്ച് എസ്‌മെറാള്‍ഡ ചോദിച്ചു.

ഇന്‍ഡ്യക്കാരായ സ്ത്രീകള്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹ മാധ്യമം വഴി പുറത്തു വിടുകയുമായിരുന്നു. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് മര്‍ദനമേറ്റ സ്ത്രീകളില്‍ ഒരാളുടെ മകന്‍ പറഞ്ഞു.

അറസ്റ്റിലായ എസ്‌മെറാള്‍ഡയ്‌ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം, തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 10,000 ഡോളര്‍ കെട്ടിവച്ചാല്‍ ജാമ്യം ലഭിക്കും.

Keywords: 'You…Indians are…': Texas woman arrested for assaulting Indian Americans. Video viral, America, News, Social Media, Video, Woman, Assault, Police, Arrested, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script