US Visa | യുഎസ് വിദ്യാര്‍ഥി വിസ; ഇനി മുതല്‍ അകാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ അപേക്ഷിക്കാം
Feb 26, 2023, 18:38 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) യുഎസില്‍ വിദ്യാര്‍ഥി വിസ (എഫ്1, എം വീസകള്‍) വേണ്ടവര്‍ക്ക് ഇനി മുതല്‍ അകാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ അപേക്ഷിക്കാം. വിസ കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാനാണ് പുതിയ പരിഷ്കാരം.
എന്നാല്‍ വിസ ലഭിച്ചാലും പഠനം തുടങ്ങുന്നതിന് 30 ദിവസം മുന്‍പു മാത്രമേ ഇവര്‍ക്ക് യുഎസില്‍ ചെല്ലാന്‍ കഴിയൂ. മുന്‍പ് വിസാ ഇന്റര്‍വ്യൂകള്‍ 120 ദിവസത്തിനുള്ളില്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. എഫ്1, എം വിസകളിലെത്തുന്നവരുടെ അനുബന്ധ വിവരങ്ങളടങ്ങിയ ഐ20 ഫോം സര്‍വകലാശാലകള്‍ക്ക് ഇനി 12- 14 മാസം മുന്‍പു തന്നെ നല്‍കാനാകും. ഇതുവരെ 46 മാസം മുന്‍പേ ഇതു പറ്റുമായിരുന്നുള്ളൂ.
Keywords: You can now apply for your US student visa a year before your program begins, Washington, News, Application, Students, Visa, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

