കറുത്ത നിറമുള്ളവര്‍ ശരീരത്തെ സ്‌നേഹിക്കണമെന്ന് സുഡാനി മോഡല്‍; കറുത്ത വര്‍ഗക്കാര്‍ക്ക് പ്രചോദനമാകുന്ന യുവതി സോഷ്യല്‍ മീഡിയയിലെ പുതിയ താരം
Jul 4, 2017, 23:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മിന്നസോട്ട: (www.kvartha.com 04.07.2017) കറുത്ത നിറമുള്ളവര്‍ മോശക്കാരല്ലെന്നും അവര്‍ തങ്ങളുടെ നിറത്തെ സ്‌നേഹിക്കണമെന്നും സുഡാനി മോഡല്‍. ക്യൂന്‍ മോഡല്‍ എന്ന് അറിയപ്പെടുന്ന നിയാകിം ഗെറ്റ്വെച്ച് (24) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം.
ഒരു യൂബര്‍ ടാക്‌സിക്കാരനാണ് നിയാകിമിന് തന്റെ നിറത്തെ സ്നേഹിക്കാന്‍ പ്രചോദനമായതെന്ന് യുവതി പറയുന്നു. 10,000 പൗണ്ട് കൊടുത്ത് നിങ്ങള്‍ക്ക് ഈ കളറൊന്ന് ബ്ലീച് ചെയ്തൂടെ എന്ന് ഡ്രൈവര്‍ ചോദിച്ചതാണ് ഇതിന് കാരണം. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ എന്തിനാണ് ഞാന്‍ ഈ മനോഹരമായ മെലാനിന്‍ ബ്ലീച്ച് ചെയ്യുന്നതെന്ന് ചിരിച്ചു കൊണ്ട് മറുപടി പറയും. അതാണ് നിയാകിം. എന്നാല്‍ വെറുതെ മോഡലാകാന്‍ ശ്രമിക്കുകയല്ലാതെ കറുപ്പ് നിറമുള്ളവര്‍ക്കെല്ലാം പ്രചോദനം നല്‍കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്.
'പ്രിയപ്പെട്ടവളേ, നിലാവ് പോലെയുള്ള ഇരുണ്ട തൊലിയും, സൂര്യ ചുംബനമേറ്റ നിറവും അല്ലെങ്കില്‍ കരിഞ്ഞ ചര്‍മവും നിങ്ങളെ സുന്ദരിയാക്കുന്നു, എനിക്ക് നിന്നോടുള്ള സ്‌നേഹം നിരുപാധികമാണ്, കാരണം നീ എന്റേതാകുന്നു' നിയാകിം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 'നിങ്ങള്‍ എന്നെ പ്രതിനിധീകരിക്കുന്നു, ഞാന്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ കറുത്ത നിറം കാരണം മാറി നില്‍ക്കാതെ നമ്മളെത്ര സുന്ദരികളും ബുദ്ധിശാലികളുമാണെന്ന് ഈ ലോകത്തിന് കാണിച്ചു കൊടുക്കൂ' മറ്റൊരു പോസ്റ്റില്‍ നിയാകിം പറഞ്ഞു.
ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് വളരെ മോശപ്പെട്ട രീതിയില്‍ കമെന്റ് വന്നതായി യുവതി പറയുന്നു. എന്നാല്‍ പിന്നീട് പലരും പിന്തുണയുമായെത്തിയതോടെ ആത്മവിശ്വാസം വര്‍ധിച്ചതായി നിയാകിം ഗെറ്റ്വെച്ച് വ്യക്തമാക്കി. നിലവില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സാണ് യുവതിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്.
Summary: A model who was asked by an Uber driver if she'd bleach her body for £10,000 is rapidly becoming an icon for celebrating the beauty of black skin.Nyakim Gatwech, 24, from South Sudan - who has earned the nickname Queen of the Dark - said she laughed so hard she couldn't initially speak, before asking him: 'Why on earth would I ever bleach this beautiful melanin?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.