ഈദ് ദിന പ്രാര്‍ത്ഥനയ്ക്കിടെ യെമനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം

 


ADVERTISEMENT

സന: (www.kvartha.com 24.09.2015) ഈദ് ദിന പ്രാര്‍ത്ഥനയ്ക്കിടെ യെമന്റെ തലസ്ഥാനമായ സനയിലെ ഒരു മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം. സനയിലെ പോലീസ് അക്കാദമിക്കടുത്തുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ബാലിലി പള്ളിയിലാണ് സ്‌ഫോടനം നടന്നത്. 12 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഹൂതി ഷിയാ വിശ്വാസികളുടെ പള്ളിയാണിത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു. ബോംബ് ഭീഷണി നിലനില്‍ക്കുന്ന കുവൈത്തിലെയും സൗദി അറേബ്യയിലെയും പള്ളികളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളികള്‍ ആക്രമിക്കുമെന്നാണ് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഈദ് ദിന പ്രാര്‍ത്ഥനയ്ക്കിടെ യെമനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം

Also Read:
ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

Keywords:  Yemen mosque blast: many casualties after suicide bomb attack during prayers , Injured, Bomb Threat, Warning, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia