അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാണെന്ന് കണ്ടെത്തല്‍

 


ലണ്ടന്‍: ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന്റെ മാരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. മാരകവിഷം നല്‍കിയാണ് അറഫാത്തിനെ കൊന്നതെന്ന് അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

സ്വിസ്-ഫ്രഞ്ച്-റഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് യാസര്‍ അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പൊളോണിയം അറഫാത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച 108 പേജുള്ള പരിശോധനാ റിപോര്‍ട്ട് ശാസ്ത്രജ്ഞര്‍ അറഫാത്തിന്റെ ഭാര്യ സുഹക്ക് കൈമാറി.

2004 നവംബര്‍ 11ന് പാരീസിലെ സൈനിക ആശുപത്രിയില്‍വെച്ചാണ് അറഫാത്ത് മരണപ്പെട്ടത്. രക്തത്തിലെ അണുബാധയെ തുടര്‍ന്നുള്ള മസ്തിഷ്‌കാഘാതംമൂലമാണ് അറഫാത്ത് മരിച്ചതെന്നായിരുന്നു ആശുപത്രി രേഖ. അതേസമയം മരണസമയത്ത് അറഫാത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥമായ പൊളോണിയം കണ്ടെത്തിയിരുന്നതായി 2012 ജൂലൈയില്‍ റിപോര്‍ട്ടുണ്ടായിരുന്നു. അല്‍ ജസീറ ടെലിവിഷനാണ് ഈ റിപോര്‍ട്ട് ആദ്യമായി പുറത്തുവിട്ടത്. ഇതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം അറഫാത്തിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. ആ പരിശോധനയിലാണ് മുനുഷ്യ ശരീരത്തില്‍ സാധാരണ കാണപ്പെടാറുള്ളതിനേക്കാള്‍ 18 മടങ്ങ് പൊളോണിയം അറഫാത്തിന്റെ ശരീരത്തില്‍ കണ്ടത്.

അവസാനകാലത്ത് അറഫാത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പരിശോധനക്ക് വിധേയമാക്കിയിരുന്നു. അറഫാത്തിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും ദുരൂഹത നിലനില്‍ക്കുന്നതായും അദ്ദേഹം മരിച്ച സമയത്ത് തന്നെ ഫലസ്തീനിലെ വിവിധ സംഘടനകള്‍ ആരോപിച്ചിരുന്നു. പരിശോധനാഫലം അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് അറഫാത്തിന്റെ ഭാര്യ സുഹ മാധ്യമങ്ങളോട് പറഞ്ഞു. മരണവിവരം അറിഞ്ഞതുപോലെയാണ് തനിക്ക് ഈ വിവരം അറിഞ്ഞപ്പോള്‍ അനുഭവപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയം പുക ഉയരുന്ന തോക്ക് ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും ആ തോക്ക് ആരുടെ കൈകളിലാണുള്ളതെന്നാണ് ഇനി കണ്ടെത്തേണ്ടതെന്നും ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡേവ് ബാര്‍ക്ലെ അഭിപ്രായപ്പെട്ടു.
അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാണെന്ന് കണ്ടെത്തല്‍

Keywords:  Yasser Arafat, Palestinian leader, Al Jazeera, Poison, Worlds, Hospital, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

SUMMARY: A Swiss forensics investigation claims that the former Palestinian leader Yasser Arafat was poisoned with radioactive polonium, the TV channel Al Jazeera reported today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia