WTC Final | ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരലിനേറ്റ പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരലിനേറ്റ പരുക്ക്. ബുധനാഴ്ച ഫൈനല്‍ പോരാട്ടത്തിന് തുടക്കമാകുന്നത്. നെറ്റ് സില്‍ പരിശീലിക്കുന്നതിനിടെയാണ് രോഹിത് ശര്‍മയ്ക്ക് വിരലിന് പരുക്കേറ്റതെന്നാണ് വിവരം.

ഇടത് കൈയിലെ വിരലിനാണ് പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാന്‍ഡേജ് ധരിച്ചാണ് പരിശീലനം നടത്തിയിരുന്നത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു.

ഇതോടെയാണ് താരത്തിന്റെ പരുക്ക് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. എങ്കിലും നിര്‍ണായകമായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ കളിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യുവതാരം ശുഭ്മന്‍ ഗിലിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.

മത്സരത്തില്‍ ഇന്‍ഡ്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞു. ഓവലിലെ പിചും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ താരങ്ങളും മത്സരത്തിനായി തയാറായിരിക്കണമെന്നും രാഹുല്‍ പറഞ്ഞു. ആരൊക്കെ കളിക്കുമെന്ന കാര്യം ബുധനാഴ്ച മാത്രമേ തീരുമാനിക്കൂ.

ഫൈനലില്‍ ഇന്‍ഡ്യന്‍ ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാകുമെന്നും രോഹിത് ശര്‍മ പറഞ്ഞു. ബാറ്റര്‍മാര്‍ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളാണ് ഇന്‍ഗ്ലന്‍ഡിലേതെന്നും അതുകൊണ്ടു തന്നെ താരങ്ങള്‍ നല്ല തയാറെടുപ്പ് നടത്തണമെന്നും രാഹുല്‍ പറഞ്ഞു. വലിയ ഇനിങ്‌സുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വികറ്റ് നഷ്ടപ്പെടാനുള്ള കാരണമാകും. ഓവലിലേത് മികച്ച ബാറ്റിങ് വികറ്റാണെങ്കിലും കാലാവസ്ഥ പ്രതികൂലമായാല്‍ ബാറ്റിങ് ദുഷ്‌കരമാകാന്‍ സാധ്യതയുണ്ടെന്നും രോഹിത് പറഞ്ഞു.

ജൂണ്‍ ഏഴു മുതല്‍ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍. ഇന്‍ഡ്യന്‍ സമയം വൈകിട്ട് മൂന്നുമണി മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കില്‍ റിസര്‍വ് ദിവസമായി 12-ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

WTC Final | ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരലിനേറ്റ പരുക്ക്

Keywords:  WTC Final: Injury scare for India as skipper Rohit Sharma hit on left thumb during net session, New Delhi, News, Cricket, Press Meet, Injury, Doctors, Treatment, Rain, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia