ലോകത്തെ കോവിഡ് മരണം 50 ലക്ഷം കടന്നു; മരിച്ചവരിലേറെയും ഡെല്‍റ്റ വകഭേദ ബാധിതര്‍

 


ന്യൂഡെൽഹി: (www.kvartha.com 02.10.2021) ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. ഡെല്‍റ്റാ കോവിഡ് വകഭേദമാണ് കോവിഡ് മരണം ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിഗമനം. വാക്സീനെടുക്കാത്ത ഡെല്‍റ്റ വകഭേദ ബാധിതരാണ് മരിച്ചവരിലേറെയും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോവിഡ് മരണം അഞ്ച് ദശലക്ഷം കടന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് ഡെല്‍റ്റ വകഭേദം കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും റിപോര്‍ടുണ്ട്. ഇപ്പോഴും ലോകത്തിന്റെ പകുതിയിലധികം പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല.

   
ലോകത്തെ കോവിഡ് മരണം 50 ലക്ഷം കടന്നു; മരിച്ചവരിലേറെയും ഡെല്‍റ്റ വകഭേദ ബാധിതര്‍





ആഗോള തലത്തില്‍ ആദ്യ 25 ലക്ഷം മരണത്തിന് ഒരു വര്‍ഷമെടുത്തപ്പോള്‍ അടുത്ത 25 ലക്ഷം പേര്‍ മരിക്കാന്‍ എടുത്തത് 236 ദിവസം മാത്രമാണെന്ന് റോയ്ടേർസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ലോകത്തെ കോവിഡ് മരണങ്ങളേറെയും യു എസ്, റഷ്യ, ബ്രസീല്‍, മെക്സിക്കോ, ഇൻഡ്യ എന്നീ രാജ്യങ്ങളിലാണ്. കഴിഞ്ഞ ആഴ്ചയിൽ ലോകമെമ്പാടും പ്രതിദിനം ശരാശരി 8,000 മരണങ്ങൾ റിപോർട് ചെയ്യപ്പെട്ടു. ഓരോ മിനിറ്റിലും അഞ്ച് പേര്‍ മരിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ചകളിൽ ആഗോള മരണനിരക്ക് കുറഞ്ഞു വരികയാണ്.

ഇൻഡ്യയിൽ കോവിഡ് വാക്സിന് യോഗ്യരായ ജനസംഖ്യയുടെ ഏകദേശം 47% പേർ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ ആഴ്ചയിൽ പ്രതിദിനം 7,896,950 ഡോസുകൾ നൽകിയതായാണ് റിപോർടുകൾ.


Keywords:  New Delhi, India, News, Top-Headlines, COVID-19, Health, Report, Vaccine, Death, World, Worldwide deaths related to COVID-19 surpassed 5 million.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia