Tallest Woman | നീളം 7 അടി 0.7 ഇഞ്ച്: യാത്ര 13 മണിക്കൂര്‍; ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് വേണ്ടി പ്രത്യേക സജീകരണമൊരുക്കി വിമാനക്കംപനി; സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച് 24 കാരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അങ്കാര: (www.kvartha.com) ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് യാത്ര ചെയ്യാനായി 6 സീറ്റുകള്‍ മാറ്റി വിമാനക്കംപനി മാതൃകയാവുന്നു. ഏഴ് അടി .7 ഇഞ്ച് ഉയരമുള്ള റുമേയ്‌സാ ഗെല്‍ഗികായാണ് എകോണമി ക്ലാസിലെ ആറ് സീറ്റുകള്‍ ടര്‍കിഷ് എയര്‍ലൈന്‍ നീക്കിയത്. തുര്‍കിയില്‍ നിന്ന് സാന്‍സ്ഫ്രാന്‍സികോയിലേക്കുള്ള യാത്രയ്ക്കായാണ് 13 മണിക്കൂര്‍ യാത്രയ്ക്കായാണ് ഗെല്‍ഗിക്കായി പ്രത്യേക സജീകരണമൊരുക്കിയത്.
Aster mims 04/11/2022

സീറ്റുകള്‍ മാറ്റിയ ശേഷം ക്രമീകരിച്ച പ്രത്യേക സ്ട്രക്ചറിലായിരുന്നു ഗെല്‍ഗി സഞ്ചരിച്ചത്. അങ്ങനെ 24-ാം വയസില്‍ ആദ്യ വിമാനയാത്ര ചെയ്തിരിക്കുകയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിത. വിമാനയാത്രയുടെ ചിത്രങ്ങള്‍ ഗെല്‍ഗി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് തന്റെ ആദ്യ വിമാനയാത്രയാണെന്നും എന്നാല്‍ ഇത് അവസാനത്തേത് ആകില്ലെന്നും ഗെല്‍ഗി പറയുന്നു.

ഇനിമുതല്‍ ലോകത്തിന്റഎ വിവിധ ഭാഗങ്ങളിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്. ഈ സാഹചര്യമൊരുക്കിയ ടര്‍കിഷ് എയര്‍ലൈനിലെ ഓരോ ജീവനക്കാരോടുമുള്ള കൃതജ്ഞതയും ഗെല്‍ഗി പങ്കുവയ്ക്കുന്നു. 

കഴിഞ്ഞ വര്‍ഷത്തെ ഗിനസ് വേള്‍ഡ് റെകോര്‍ഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയാണ് റുമേയ്‌സാ ഗെല്‍ഗി. എന്നാല്‍ ഇക്കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തന്റെ ഉയരം മൂലം വിമാനയാത്ര ചെയ്യാന്‍ ഗെല്‍ഗിക്ക് സാധിച്ചിരുന്നില്ല. ആ നിരാശയാണ് ടര്‍കിഷ് എയര്‍ലൈന്‍ ഇല്ലാതാക്കിയത്. 

Tallest Woman | നീളം 7 അടി 0.7 ഇഞ്ച്: യാത്ര 13 മണിക്കൂര്‍; ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് വേണ്ടി പ്രത്യേക സജീകരണമൊരുക്കി വിമാനക്കംപനി; സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച് 24 കാരി


വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗിക്ക് ചെറുപ്പത്തില്‍ തന്നെ വിമാന സീറ്റിലിരിക്കാവുന്നതിലും അധികം ഉയരമുണ്ടായിരുന്നു. സാധാരണ നിലയില്‍ പോലും വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ഗെല്‍ഗി സഞ്ചരിക്കുന്നത്.

ഗിനസ് ലോക റെകോര്‍ഡ് നേട്ട സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്കും സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് ജോലിക്കായുമാണ് ഗെല്‍ഗി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയത്. 2014ലാണ് ഗെല്‍ഗി ആദ്യമായി ഗിനസ് ലോക റെകോര്‍ഡ് നേിയത്. അന്ന് ഏറ്റവും ഉയരമുള്ള കൗമാരക്കാരിയെന്ന് റെകോര്‍ഡാണ് ഗെല്‍ഗി നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൈയുള്ള വനിത, ഏറ്റവും നീളമുള്ള വിരലുള്ള വനിത, ഏറ്റവും നീളമുള്ള ചുമല്‍ എന്നീ റെകോര്‍ഡുകളും ഗെല്‍ഗിയുടെ പേരിലാണ്.

Keywords: News,World,international,Turkey,Woman,Travel,Flight,Top-Headlines,Lifestyle & Fashion,Health,Guinness Book, World's tallest woman takes her first plane flight after airline removes 6 economy seats to make it possible
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia