ലോകത്തിലെ ഉയരം കൂടിയ ആള്‍ വിവാഹിതനായി

 


ലണ്ടന്‍: ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ ആള്‍ വിവാഹിതനായി. തുര്‍ക്കി വംശജനായ സുല്‍ത്താന്‍ കോസെന്‍ ആണ് വിവാഹിതനായത്.

മെര്‍വെ ഡിബോയെന്നാണ് കോസെന്നിന്റെ ഭാര്യയുടെ പേര്.  2.51 മീറ്റര്‍ (എട്ടടി, മൂന്നിഞ്ച്) ഉയരമുള്ള  കോസെന്റെ ഭാര്യയുടെ ഉയരം  അഞ്ചടി എട്ടിഞ്ചാണ്.

ലോകത്തിലെ ഉയരം കൂടിയ ആള്‍ വിവാഹിതനായി

മുപ്പതു വയസുകാരനായ സുല്‍ത്താന്‍ കോസന്‍ തനിക്ക് അനുയോജ്യയായ പെണ്‍കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു.  അന്വേഷണത്തിനൊടുവില്‍ ജന്മദേശമായ  തുര്‍ക്കിയില്‍ നിന്നുതന്നെ സുല്‍ത്താന്‍ കോസെന്‍ വധുവിനെ കണ്ടെത്തി.

അഞ്ചടി എട്ടിഞ്ച് ഉയരമുള്ള മെര്‍വെ ഡിബോയുമായി സന്തോഷകരമായ കുടുംബജീവിതം  നയിക്കാനാണ് കോസന്‍ ആഗ്രഹിക്കുന്നത്. 2009ലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായി കോസന്‍ ഗിന്നസ് വേള്‍ഡ്
റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

ലോകത്തിലെ ഉയരം കൂടിയ ആള്‍ വിവാഹിതനായി

Also Read: 
ഫണ്ട് അനുവദിച്ചിട്ടും മരാമത്ത് പ്രവൃത്തികള്‍ തുടങ്ങിയില്ലെങ്കില്‍ നടപടി: മന്ത്രി ഇബ്രാഹിംകുഞ്ഞ്

Keywords: England, Marriage, Wife, Family, Record, World,Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia