Died | ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസിലി റാൻഡൻ അന്തരിച്ചു; വിടവാങ്ങിയത് 118-ാം വയസിൽ; ജനനം ഒന്നാം ലോകമഹായുദ്ധത്തിന് ഒരു പതിറ്റാണ്ട് മുമ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മാർസെയിൽ: (www.kvartha.com) നിലവിൽ ജീവിച്ചിരുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ ലൂസിലി റാൻഡൻ (118) അന്തരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന് ഒരു പതിറ്റാണ്ട് അകലെ 1904 ഫെബ്രുവരി 11ന് തെക്കൻ ഫ്രാൻസിലാണ് സിസ്റ്റർ ആന്ദ്രേ എന്നറിയപ്പെടുന്ന റാൻഡൻ ജനിച്ചത്.
Aster mims 04/11/2022

ഫ്രാൻസിലെ ടൗലോണിലെ നഴ്‌സിംഗ് ഹോമിൽ ഉറക്കത്തിനിടെയാണ് ലൂസിലിയുടെ അന്ത്യം സംഭവിച്ചതെന്ന് അവരുടെ വക്താവ് ഡേവിഡ് ടവെല്ല പറഞ്ഞു. ടൗലോണിലെ മേയർ ഹ്യൂബർട്ട് ഫാൽക്കോ ട്വിറ്ററിൽ മരണം സ്ഥിരീകരിച്ചു. 'ഇന്ന് രാത്രി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു. ഒരുപാട് സങ്കടവും വേദനയും ഉണ്ട്', അദ്ദേഹം കുറിച്ചു.

Died | ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസിലി റാൻഡൻ അന്തരിച്ചു; വിടവാങ്ങിയത് 118-ാം വയസിൽ; ജനനം ഒന്നാം ലോകമഹായുദ്ധത്തിന് ഒരു പതിറ്റാണ്ട് മുമ്പ്


ന്യൂയോർക്കിൽ ആദ്യത്തെ സബ്‌വേ തുറന്ന വർഷത്തിലും ടൂർ ഡി ഫ്രാൻസ് ഒരു തവണ മാത്രം അരങ്ങേറിയ സമയത്തുമാണ് റാൻഡൺ ജനിച്ചത്. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ജപ്പാനിലെ കെൻ തനക (119) യുടെ മരണശേഷമാണ് 118 വയസുള്ള സിസ്റ്റർ ലൂസിലി റാൻഡൻ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.19 വയസുള്ളപ്പോൾ റാൻഡൺ കത്തോലിക്കയായി. എട്ട് വർഷത്തിന് ശേഷം അവർ കന്യാസ്ത്രീയായി. 2021-ൽ അവർ കോവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 

Keywords: News,World,international,Death,Obituary,France, World's oldest person Lucile Randon dies at 118
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia