രണ്ടാംലോക മഹായുദ്ധകാലത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പല്‍ 71 മൃതദേഹങ്ങളുമായി തീരത്തടിഞ്ഞു
May 27, 2016, 15:24 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 27.05.2016) രണ്ടാംലോക മഹായുദ്ധകാലത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പല്‍ 71 മൃതദേഹങ്ങളുമായി തീരത്തടിഞ്ഞു. എഴുപത്തിമൂന്നു വര്‍ഷം മുമ്പാണ് ഈ കപ്പല്‍ മുങ്ങിയത്. 71 ജീവനക്കാരുടെ മൃതദേഹവുമായി ഇറ്റലി തീരത്തുനിന്നാണ് മുങ്ങല്‍ വിദഗ്ദസംഘം കപ്പല്‍ കണ്ടെത്തിയത്.
സര്‍ഡിനിയയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള ടാവോലാര ദ്വീപിന് അടുത്തായി നൂറുമീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കപ്പല്‍ കണ്ടെത്തിയത്. 1290 ടണ്‍ഭാരമുള്ള മുങ്ങിക്കപ്പല്‍ 1943 ജനുവരി രണ്ടിനാണ് അപ്രത്യക്ഷമായത്. ഗള്‍ഫ് ഓഫ് ഓള്‍ബിയയിലെ ഖനിയില്‍ കപ്പല്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്.
1942 ഡിസംബര്‍ 28ന് ലാ മഡാലീന തുറമുഖത്ത് നങ്കൂരമിട്ട രണ്ടു ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ നശിപ്പിക്കുക എന്ന ദൗത്യവുമായി മാള്‍ട്ടയില്‍ നിന്നു പുറപ്പെട്ടതാണ് ഈ മുങ്ങിക്കപ്പല്‍. എന്നാല്‍ ഡിസംബര്‍ 31ന് അവസാന സിഗ്‌നല്‍ നല്‍കിയതിനു ശേഷം കപ്പല്‍ അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1942 ഡിസംബര്‍ 28ന് ലാ മഡാലീന തുറമുഖത്ത് നങ്കൂരമിട്ട രണ്ടു ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ നശിപ്പിക്കുക എന്ന ദൗത്യവുമായി മാള്‍ട്ടയില്‍ നിന്നു പുറപ്പെട്ടതാണ് ഈ മുങ്ങിക്കപ്പല്‍. എന്നാല്‍ ഡിസംബര്‍ 31ന് അവസാന സിഗ്‌നല്‍ നല്‍കിയതിനു ശേഷം കപ്പല്‍ അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സ്‌ഫോടനത്തിലുണ്ടായ ചെറിയ തകറാര്‍ ഒഴിച്ചാല്‍ മറ്റ് കേടുപാടുകളൊന്നും കപ്പലിന് സംഭവിച്ചിട്ടില്ല. അപകടമുണ്ടായതോടെ കപ്പലിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് യാത്രക്കാരെല്ലാം മരിക്കാനിടയായതെന്ന നിഗമനത്തിലാണ് അധികൃതര്‍.
Also Read:
സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരില്‍; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാവി ആശങ്കയില്‍
Keywords: World War II submarine found with 71 dead bodies, London, Britain, Italy, Report, Passengers, Disappeared, Sardinia ,Coast, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

