Awareness | സുനാമി അവബോധ ദിനം: മുന്നറിയിപ്പുകൾക്കായി കാതോർക്കാം

 
World Tsunami Awareness Day: Staying Alert to Warnings
World Tsunami Awareness Day: Staying Alert to Warnings

Representational Image Generated by Meta AI

● 2016 മുതൽ നവംബർ 5 സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നു.
● 2004-ലെ സുനാമി ലോകത്തെ നടുക്കി
● കേരളത്തിന്റെ തീരപ്രദേശങ്ങളിലും വലിയ നാശനഷ്ടം ഉണ്ടായി

(KVARTHA) സുനാമിയെ കുറിച്ച് ലോക ജനതയ്ക്ക് ഇടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2016 മുതൽ നവംബർ അഞ്ചിന് ലോക സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നു. ജപ്പാന്റെ അഭ്യർത്ഥന പ്രകാരം 2015 ൽ ഐക്യരാഷ്ട്ര പൊതുസഭ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനാചരണം നടത്തിവരുന്നത്. സുനാമി എന്താണെന്നും അതിന്റെ ഭവിഷ്യത്തുകൾ എന്താണെന്നും അവയെ എങ്ങനെ നേരിടാമെന്നും  പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ്‌ ഈ ദിനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ജപ്പാനിലെ വക്ക യാമയിലെ ഒരു ഗ്രാമീണൻ  കുന്നിൻ മുകളിൽ വൈക്കോലിന് തീയിട്ട് ഒരു ഗ്രാമത്തിലെ ജനങ്ങൾക്ക് മുഴുവൻ മുന്നറിയിപ്പ് നൽകുകയും  അതുവഴി അനേകം ആളുകളെ സുനാമി അപകടത്തിൽ നിന്ന് രക്ഷിക്കുകയും ഉണ്ടായി. ഇനാമുറ നോഹി സംഭവം എന്നറിയപ്പെടുന്ന ഇത് നടന്നത് നവംബർ അഞ്ച്  ആണ് എന്നതിന്റെ ഓർമ്മക്കാണ് ദിനാചരണം ഈ ദിവസം നടത്തുന്നത്.  

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, അഗ്നിപർവതസ്ഫോടനം, മറ്റു സമുദ്രാന്തര സ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്. സുനാമി എന്ന വാക്ക്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്. ജപ്പാൻ ഭാഷയിലെ 'സു' (തുറമുഖം), 'നാമി' (തിര) എന്നീ രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണ് സുനാമി. 

2024 ഡിസംബർ 26 രാത്രി 7.58ന് ഇന്തോനേഷ്യയിലെ സുമാത്രയിലെ തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് 9.1 തീവ്രതയിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ പ്രത്യാഘാതമായി ഉണ്ടായ രാക്ഷസ തിരമാലകളിൽ പെട്ട് 14 രാജ്യങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കുകയുണ്ടായി. കേരളതീരം അടക്കമുള്ള പ്രദേശങ്ങൾ തുടച്ചു മാറ്റപ്പെട്ടു. ഭൂകമ്പത്തിന് പിന്നാലെ ഉണ്ടായ 30 മീറ്റർ ഉയർന്ന രാക്ഷസ തിരമാലകൾ സുമാത്രയെയും ആൻഡമാൻ നിക്കോബാറിനെയും പൂർണമായും തുടച്ചുനീക്കി. 

രണ്ട് ലക്ഷത്തിനടുത്ത് പേർ സുമാത്രയിൽ മാത്രം കൊല്ലപ്പെട്ടു. 800 കിലോമീറ്റർ തീരപ്രദേശം സുനാമി തുടച്ചു നീക്കി. 10 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഇതു മൂലം സംഭവിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ 100 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നതായി പറയുന്നു. ക്രിസ്മസ് കഴിഞ്ഞതിന്റെ പിറ്റേദിവസം ആയതിനാൽ പലസ്ഥലത്തും ആൾക്കാർ കടലോരങ്ങളിൽ ആഘോഷവുമായി നിൽക്കുന്നവരായിരുന്നു. ഇന്ത്യയിൽ ആന്ധ്ര തെലങ്കാന തമിഴ്നാട് കേരളം എന്നിവിടങ്ങളിൽ ദുരിതം ഉണ്ടാക്കി. 

വേളാംകണ്ണി, കന്യാകുമാരി, മറീന ബീച്ച് തുടങ്ങിയ ഇടങ്ങളിൽ പലസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വന്ന ജനങ്ങൾ ഉണ്ടായിരുന്നതിനാൽ ദുരന്തത്തിൽ പെട്ടവരെ മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. സുമാത്രയിൽ രണ്ട് ലക്ഷത്തിനടുത്ത് ജീവൻ കവർന്ന അപകടം തമിഴ്നാട്ടിൽ 7000 ആളുകളുടെയും കേരളത്തിൽ 236 പേരുടെയും ജീവനെടുത്തു. ആലപ്പുഴ കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ആയിരുന്നു കേരളത്തിൽ ഏറ്റവും അധികം ദുരന്തം ബാധിച്ചത്. സുനാമി ദുരന്തം കഴിഞ്ഞിട്ട് 20 വർഷം പൂർത്തിയായിട്ടും അതിൻ്റെ സാമൂഹ്യപ്രത്യാഘാതത്തിൽ നിന്നും ഇന്നും പൂർണമായും കേരളം കരകയറപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

#TsunamiAwareness #DisasterPreparedness #WorldTsunamiDay #StaySafe #NaturalDisasters #TsunamiHistory
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia