Suicide Prevention Day | ലോക ആത്മഹത്യാ പ്രതിരോധ ദിനം: ചരിത്രം, പ്രധാന്യം; ഉദ്ദേശ്യം

 


ന്യൂഡെൽഹി: (www.kvartha.com) ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണത്തോടെ ഇൻറർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (IASP) വർധിച്ചുവരുന്നതിനെ തടയുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായി സെപ്റ്റംബർ 10-ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇൻഡ്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, കടം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിന് പ്രധാന കാരണങ്ങളാണ്.

Suicide Prevention Day | ലോക ആത്മഹത്യാ പ്രതിരോധ ദിനം: ചരിത്രം, പ്രധാന്യം; ഉദ്ദേശ്യം


2016 ലെ ഒരു റിപോർട് അനുസരിച്ച്, ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും 15 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്, ഇവരിൽ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം രാജ്യങ്ങളിൽ നിന്നുള്ളവരാണ്, ആളോഹരി വരുമാനവും വളരെ കുറവാണ്.


ചരിത്രം

ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ, ലോകാരോഗ്യ സംഘടന, വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത് (WFMH) എന്നിവ ചേർന്ന് 2003 ലാണ് ആദ്യമായി ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചത്. ആദ്യ വർഷത്തിനുശേഷം, 2004-ൽ WHO ഔപചാരികമായി ഈ ദിനത്തിന്റെ സഹ-സ്‌പോൺസർ ആയിത്തീർന്നു.


പ്രധാന്യം

ആത്മഹത്യയെക്കെതിരെ അവബോധം വളർത്തുക, ആഗോളതലത്തിൽ ആത്മഹത്യകളുടെ എണ്ണവും അതിനുള്ള ശ്രമങ്ങളും കുറയ്ക്കുക എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, ഇത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഓരോ സെകൻഡിലും ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ലോകമെമ്പാടും പ്രതിവർഷം ഏഴ് ലക്ഷത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നു.
അത്തരമൊരു സാഹചര്യത്തിൽ, ആത്മഹത്യാ ചിന്തകളെ ചെറുക്കുന്നതിലൂടെയും സ്വയം സഹായിക്കുന്നതിലൂടെയും മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിലൂടെയും ഈ കണക്കുകൾ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഈ ദിവസത്തിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകും. 2022 ലെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ തീം 'പ്രവർത്തനത്തിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക' എന്നതാണ്.
World-Suicide-Prevention-Day, Health, World, WHO, World Health Organisation, World Suicide Prevention Day: History, Significance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia