Health Benefits | ലോക മത്തി ദിനം: പോഷകങ്ങളുടെ അപൂർവ കലവറ ഈ മീൻ, കഴിച്ചാൽ പലതുണ്ട് ഗുണം

 
World Sardine Day: A Rare Blend of Nutrients in This Fish, Beneficial in Many Ways
World Sardine Day: A Rare Blend of Nutrients in This Fish, Beneficial in Many Ways

Representational Image Generated by Meta AI

● അഞ്ചു ജനുസുകളിലായി 21 ൽ കൂടുതൽ മത്സ്യങ്ങളെ ഈ നാമത്തിൽ വിളിക്കുന്നു. 
● ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ്. 
● മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി. 

ന്യൂഡൽഹി: (KVARTHA) ഈ ലോകത്ത് ഭക്ഷണ പ്രിയർ കൂടുതലായി ഉപയോഗിക്കുന്ന മത്തിക്കും ഒരു ദിനമുണ്ട്. നവംബർ 24 നാണ് ലോകമത്തി ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി അഥവാ ചാള. സാർഡൈൻ (Sardine) എന്ന പേരിലും അറിയപ്പെടുന്നു. അഞ്ചു ജനുസുകളിലായി 21 ൽ കൂടുതൽ മത്സ്യങ്ങളെ ഈ നാമത്തിൽ വിളിക്കുന്നു. ഹെറിംഗ് വിഭാഗത്തിൽ ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യങ്ങൾ ആണ് ഇവ. 

ലോകത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്. സാധാരണക്കാരുടെ മത്സ്യം എന്ന അർത്ഥത്തിൽ ഇത് 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine), പ്ലിച്ചാർഡ് (pilchard) എന്നറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപം ഇവയെ കണ്ടെത്തിയത് കൊണ്ടാണ് ഇവക്ക് സാർഡൈൻ എന്ന പേര് വരാൻ കാരണം. 

ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ്. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്. പൊള്ളിച്ചും, വറുത്തും, അച്ചാർ ആക്കിയും മറ്റും മത്തി വിവിധ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ഇവ ക്ലൂപിഡേ (Clupeidae) കുടുംബത്തിലെ ഹെറിംഗ് (herring) വർഗ്ഗത്തിൽപെടുന്നു. ജലോപരിതലത്തിൽ കൂട്ടമായിക്കാണപ്പെടുന്ന ഇവയുടെ മുഖ്യഭക്ഷണം ഫ്രജിലേറിയ എന്ന ഉത്പ്ലവജീവിയാണ്.

പോഷക മൂല്യം

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. ഒമേഗ-3 കൂടാതെ ജീവകം ഡി, കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ.

 #Sardine #WorldSardineDay #Omega3 #HeartHealth #FishNutrition #HealthyEating

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia